EntertainmentNationalNews

സായ് പല്ലവിയുടെ രഹസ്യവിവാഹം; വൈറൽ ചിത്രത്തിന് പിന്നില്‍ നടന്നത്‌

ചെന്നൈ:തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. മലയാള ചിത്രം പ്രേമത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ സായ് പല്ലവി പിന്നീട് തെന്നിന്ത്യന്‍ ഭാഷകളില്‍ ചുവടുറപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ സായ് പല്ലവിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. താരം തമിഴ് സംവിധായകനെ രഹസ്യവിവാഹം ചെയ്തുവെന്നാണ് ഈ ചിത്രത്തിനൊപ്പം പ്രചരിക്കുന്നത്.

വിവാഹിതരായി എന്ന രീതിയില്‍ ഇരുവരും പൂമാലയിട്ട് നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. സായ് പല്ലവിയുടെ ഫാന്‍ ഗ്രൂപ്പുകളിലടക്കം ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. സായ് പല്ലവി ഫാന്‍ഡം എന്ന പേജില്‍ ഈ പോസ്റ്റിന് ലക്ഷക്കണക്കിന് ലൈക്കാണ് ലഭിച്ചത്. പലരും ഇരുവര്‍ക്കും ആശംസ അറിയിക്കുകയും ചെയ്തു.

എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രമാണിത്. ശിവ കാര്‍ത്തികേയന്‍ നായകനായെത്തുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയാണ്. സായ് പല്ലവിക്കൊപ്പം ചിത്രത്തിലുള്ളതും ഈ സംവിധായകന്‍ രാജ്കുമാറാണ്. പൂജാ ചടങ്ങുകളുടെ ഭാഗമായാണ് ഇരുവരും മാല അണിഞ്ഞത്.

കഴിഞ്ഞ മെയ് ഒമ്പതിന് സായ് പല്ലവിയുടെ ജന്മദിനത്തില്‍ ആശംസ അറിയിച്ച് രാജ്കുമാര്‍ ഈ ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ നിന്ന് സിനിമയുടെ ക്ലാപ്പ് ബോര്‍ഡ് ഒഴിവാക്കി രാജ്കുമാറും സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്‌തെടുത്താണ് ഈ ചിത്രം പ്രചരിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button