24.8 C
Kottayam
Thursday, June 4, 2026

അമ്പലപ്പുഴയിൽ കടൽ വെള്ളത്തിന് കുങ്കുമനിറം,അമ്പരപ്പിൽ നാട്ടുകാർ

Must read

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ 14-ാം വാര്‍ഡിന് സമീപത്തെ തീരപ്രദേശമായ പൂമീന്‍പൊഴിയിലെ വെള്ളത്തിന് കുങ്കുമനിറം. ഇന്ന് രാവിലെ മുതലാണ് കടല്‍ തീരത്തുനിന്ന് അരകിലോമീറ്റര്‍ പൊഴിയുടെ കിഴക്കുഭാഗം വരെ വെള്ളം പൂര്‍ണ്ണമായും കുങ്കുമ നിറത്തിലായത്. ചെളിനിറഞ്ഞു കിടന്ന വെള്ളത്തിലുണ്ടായ ഈ മാറ്റം നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

കടലില്‍ നിന്നും എന്തോ ഒഴുകി എത്തിയെന്നാണ് പ്രദേശവാസികള്‍ ആദ്യം സംശയിച്ചത്. മുന്‍വര്‍ഷങ്ങളില്‍ വേനല്‍കാലത്ത് ഈ പ്രദേശത്തെ കടല്‍ ഉള്‍വലിയുന്ന പ്രതിഭാസം സംഭവിച്ചിരുന്നു. ഒരു കിലോമീറ്ററോളം തീരത്തുനിന്നും കടല്‍ പടിഞ്ഞാറ് ഭാഗത്തേക്ക് ഉള്‍വലിഞ്ഞതോടെ നങ്കൂരമിട്ടിരുന്ന വള്ളങ്ങള്‍ ചെളിയില്‍ ഉറച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് കോടികളുടെ നഷ്ടമാണ് മത്സ്യതൊഴിലാളികള്‍ക്ക് ഉണ്ടായത്.

ഈ സംശയം നിലനില്‍ക്കെയാണ് കടലില്‍പ്പതിക്കുന്ന പൊഴിയുടെ നിറം മാറ്റത്തില്‍ തീരദേശവാസികളുടെ ആശങ്കക്ക് വഴിയൊരുക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ പുന്നപ്ര ജനമൈത്രി പൊലീസിനെ വിവരം അറിയിച്ചു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൊഴിയോട് ചേര്‍ന്ന് ഇറച്ചിമാലിന്യം സംസ്‌ക്കരിച്ച് മറ്റ് ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.

ഇവിടെ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ വെള്ളത്തില്‍ കലര്‍ന്നതാകാം പൊഴിയുടെ നിറം മാറ്റത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ പൊഴിയില്‍ തള്ളുന്നതായി മുമ്പും പരാതി ഉയര്‍ന്നിട്ടുള്ളതാണ്. ഇതുമൂലം പൊഴിയില്‍ കണമ്പുപോലുള്ള മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു. എന്നാല്‍ പൊഴിയുടെ തീരത്ത് ഇത്തരം കമ്പനികള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുകയാണ്. മുമ്പൊരിക്കലും പൊഴിയില്‍ ഇത്തരമൊരു നിറമാറ്റം സംഭവിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week