27.6 C
Kottayam
Sunday, June 7, 2026

സുരക്ഷ കൂട്ടി വാട്സ് ആപ്പ്, പുതിയ ഫീച്ചർ ഇങ്ങനെ

Must read

മുംബൈ:ഉപയോക്താക്കളുടെ സുരക്ഷാഫീച്ചറുകൾ വർധിപ്പിച്ച് വാട്ട്സാപ്പ്.  ‘അക്കൗണ്ട് പ്രൊട്ടക്റ്റ്’, ‘ഡിവൈസ് വെരിഫിക്കേഷൻ’, ‘ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകൾ’ എന്നിവയാണ്  പുതുതായി അവതരിപ്പിച്ചിരിക്കുന്ന സെക്യൂരിറ്റി ഫീച്ചറുകൾ. വാട്ട്സാപ്പ് അക്കൗണ്ട് പുതിയ ഫോണിലേക്ക് മാറ്റുമ്പോള്‌ അത് ചെയ്യുന്നത് ശരിക്കും ഉള്ള ഉടമയാണോ എന്നറിയാനുള്ള ഫീച്ചറാണ് അക്കൗണ്ട് പ്രൊട്ടക്റ്റ്. പുതിയ ഡിവൈസിൽ അക്കൗണ്ട് ലോഗിൻ ചെയ്യുമ്പോൾ ഇനി മുതൽ പഴയ ഫോണില്‌ ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. അതിന് മറുപടി നൽകിയാലേ പുതിയ ഡിവൈസിൽ വാട്ട്സാപ്പ് സജീവമാകൂ. 

മൊബൈലുകളെ ബാധിക്കുന്ന മാൽവെയറുകളും തലവേദനയായിരിക്കുകയാണ്. അത് തടയാനായി വാട്ട്സാപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ഡിവൈസ് വെരിഫിക്കേഷൻ. ഈ അപ്ഡേഷൻ വരുന്നതോടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാകും.

അതായത് ഉപകരണങ്ങൾ മാൽവെയറുകൾ കൈയ്യടക്കിയാൽ ആപ്പ് തന്നെ ഓട്ടോമാറ്റിക്കായി അക്കൗണ്ട് സുരക്ഷിതമാക്കും. നാം ഉദ്ദേശിച്ച ആളോട് തന്നെയാണോ ചാറ്റ് ചെയ്യുന്നത്, സുരക്ഷിതമായ കമ്മ്യൂണിക്കേഷനാണോ എന്ന്  പരിശോധിച്ച് ഉറപ്പിക്കാനായി  വാട്ട്സാപ്പ് ഇപ്പോൾ പുതിയ ക്രിപ്‌റ്റോഗ്രാഫിക് സുരക്ഷാ ഫീച്ചർ അവതരിപ്പിക്കുന്നുണ്ട്.

ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകളുടെ ഭാഗമായാണിത്. കോൺടാക്റ്റുകളുടെ സുരക്ഷാ കോഡുകൾ സ്വയം പരിശോധിച്ച് വ്യക്തത വരുത്തുന്ന രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഫീച്ചർ.

- Advertisement -

കോൺടാക്റ്റുകൾ എഡിറ്റ് ചെയ്യാനും പ്രൊട്ടക്ട് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചർ നേരത്തെ വാട്ട്സാപ്പ് അവതരിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. നിലവിൽ ഈ ഫീച്ചർ ബീറ്റാ ടെസ്റ്റർമാര്‌‍ക്ക് മാത്രമേ ലഭിക്കൂ.

- Advertisement -

കോൺടാക്റ്റുകൾ ആഡ് ചെയ്യാനോ എഡിറ്റുചെയ്യുന്നതിനോ നിലവിൽ ഫോണിന്റെ കോൺടാക്റ്റ് ആപ്പ് ഉപയോഗിക്കണം എന്ന രീതിയ്ക്കണ് ഇതോടെ മാറ്റം വരിക. വാട്ട്‌സ്ആപ്പിന്റെ പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്ന വെബ്‌സൈറ്റായ വാബെറ്റൈൻഫോ പറയുന്നതനുസരിച്ച്, പുതിയ ഫീച്ചർ നിലവിൽ ആൻഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്ക് മാത്രമേ ലഭ്യമാകൂ.

പുതിയ ഫീച്ചർ ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ അവരുടെ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. പുതിയ കോൺടാക്ട് ഫോണിലേക്കോ ഗൂഗിളിലേക്കോ സേവ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. എല്ലാ ബീറ്റ ഉപയോക്താക്കൾക്കും ഈ ഫീച്ചറിലേക്ക് ആക്‌സസ് ഉണ്ടായിരിക്കില്ല, കൂടുതൽ ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമാക്കുന്നതിന് കുറച്ച് സമയമെടുത്തേക്കാം.
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week