സന്യാസിയുടെ ആര്യവേപ്പ് മാസ്‌ക് വൈറലാകുന്നു

ലക്‌നൗ: രാജ്യം കൊവിഡ് മഹാമാരിയുടെ പിടിയിലമരുമ്പോള്‍ ഒഴിച്ചുക്കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് മാസ്‌ക്. മാസ്‌കുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞു. പല തരത്തിലുള്ള മാസ്‌ക്കുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് യൂ.പി. യിലെ ഒരു സന്ന്യാസി ധരിച്ച മസ്‌കാണ്.

ആര്യവേപ്പിലയും തുളസിയിലയും വെച്ചാണ് അദ്ദേഹം മാസ്‌ക് നിര്‍മിച്ചിരിക്കുന്നത്. കാവി വസ്ത്രധാരിയായ സന്ന്യാസി ആര്യവേപ്പ് മാസ്‌ക് ധരിച്ച് റോഡില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ ബസ് സ്റ്റാന്‍ഡിലാണ് സന്ന്യാസിയെ കണ്ടത്.

വീഡിയോ ചിത്രീകരിച്ചയാള്‍ മാസ്‌ക് എങ്ങനെയാണ് നിര്‍മിച്ചതെന്ന് ചോദിക്കുമ്പോള്‍ ആര്യവേപ്പിലയും തുളസിയും കൊണ്ട് താന്‍ നിര്‍മ്മിച്ചതാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. വാര്‍ധക്യകാല രോഗങ്ങള്‍ക്ക് വേപ്പില അത്യുത്തമം ആണെന്നും, സര്‍ജിക്കല്‍ തുണി മാസ്‌കുകളെക്കാള്‍ ഇത് ഫലപ്രദമാണെന്നും സന്ന്യാസി അവകാശപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News