എന്റെ ഫോട്ടോ കണ്ട് സ്വയംഭോഗം ചെയ്യുന്നവര്‍, നിങ്ങള്‍ക്ക് ജന്മം തന്നതുമൊരു സ്ത്രീയല്ലേ! സാധികയുടെ മറുപടി
കൊച്ചി:മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ പരമ്ബരകളാണ് സാധികയെ ജനപ്രീയയാക്കുന്നത്.
സ്റ്റാര്‍ മാജിക്കിലൂടേയും സാധിക ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനേത്രിയെന്നതിന് ഉപരിയായി അവതാരകയായും സാധിക മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
അഭിനയത്തിന് പുറമെ മോഡലിംഗിലും അതിയായ താല്‍പര്യമുണ്ട് സാധികയ്ക്ക്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാധിക. താരം പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി സൈബര്‍ ആക്രമണങ്ങഴും ബുള്ളിയിംഗും നേരിടുകയും ചെയ്യാറുണ്ട് സാധിക.
താന്‍ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടിന്റെ പേരില്‍ സ്ലട്ട് ഷെയ്മിംഗ് അടക്കം സാധികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് അശ്ലീല കമന്റുകള്‍ ചെയ്യുന്നവര്‍ക്കും അനാവശ്യ മെസേജുകള്‍ അയക്കുന്നവര്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സാധിക. പോസ്റ്റിലൂടെയായിരുന്നു സാധികയുടെ പ്രതികരണം.
നിങ്ങള്‍ എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍, എനിക്കതില്‍ ഒന്നും ചെയ്യാനില്ല. പക്ഷെ നിങ്ങള്‍ അനാവശ്യ കമന്റിടുകയോ എന്റെ ഇന്‍ബോക്‌സിലേക്ക് വേണ്ടാത്തത് അയക്കുകയും ചെയ്താല്‍ നിങ്ങളെ റിമൂവ് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒരു നിമിഷം പോലും ഞാന്‍ വൈകില്ല. നട്ടെല്ലുള്ളവരെ പോലെ പെരുമാറണം. നിങ്ങള്‍ക്ക് എന്തെങ്കിലുമോ ആരെയെങ്കിലുമോ കണ്ട് സ്വയം തൃപ്തിപ്പെടുത്തണമെങ്കില്‍ ആയിക്കോളൂ. അത് നിങ്ങളുടെ ജീവിതം. പക്ഷെ അത് സ്വകാര്യമായി വെക്കണം, പരസ്യമായി ചെയ്യരുത്” എന്നാണ് സാധിക പറയുന്നത്.
നിരവധി പേരാണ് സാധികയ്ക്ക് പിന്തുണയുമായി എത്തുന്നത്. ഇത്തരക്കാരെ വെളിച്ചത്ത് കൊണ്ടു വരണമെന്നും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നുമൊക്കെയാണ് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്. അതേസമയം, ഇതാദ്യമായിട്ടല്ല സാധികയ്ക്ക് ഇത്തരം ഞരമ്ബു രോഗികളെ നേരിടേണ്ടി വരുന്നതും പ്രതികരിക്കുന്നതുമല്ലാം. മുമ്ബും താരം സമാനമായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്.
നടി വൈഗയ്‌ക്കൊപ്പമുള്ള ചിത്രത്തില്‍ തുണിയഴിക്കാന്‍ ആവശ്യപ്പെട്ടെത്തിയ ഒരാള്‍ക്ക് സാധിക നല്‍കിയ മറുപടി നേരത്തെ വാര്‍ത്തയായിരുന്നു. ”പരസ്യമായി ഫോട്ടോ കാണുമ്ബോള്‍ ഇതൊക്കെ ആണ് അവസ്ഥ എങ്കില്‍ കേരളത്തില്‍ പീഡനം കൂടുന്നതില്‍ അതിശയമില്ല.
സ്വന്തം അമ്മയും പെങ്ങളുമൊക്കെ എങ്ങനെ ആ വീട്ടില്‍ ഇവരെ ഒക്കെ വിശ്വസിച്ചു ഉറങ്ങുവോ ആവോ. ദൈവം തുണ. പ്രതികരിക്കരുതെന്ന് ആഗ്രഹമുണ്ട്. ഇന്ന് ഫോട്ടോ കണ്ട് ഇതു പറഞ്ഞവന്‍ നാളെ പെണ്ണിനെ നേരില്‍ കാണുമ്ബോള്‍ തുണിയെങ്ങാനും വലിച്ചു പറച്ചാലോ? അപ്പോ ഇപ്പോ പ്രതികരിക്കാത്തത് തെറ്റായെന്ന് എനിക്ക് തോന്നില്ലേ” എന്നായിരുന്നു സാധിക പ്രതികരിച്ചത്.
പിന്നാലെ കമന്റിട്ടയാള്‍ സാധികയോട് മാപ്പ് ചോദിച്ചിരുന്നു. ഇതേ തുടര്‍ന്ന് അയാളുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെക്കുകയും ചെയ്തു സാധിക. അതെ, ഞാന്‍ ഒന്നു ക്ഷമിക്കുമ്ബോള്‍ എന്റെ തലയില്‍ കയറി നൃത്തം വച്ചാല്‍ എന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്ന് എനിക്ക് പോലും പറയാന്‍ പറ്റില്ലെന്നാണ് സാധിക പറഞ്ഞത്. ഞാന്‍ ഒരു മനുഷ്യജീവി ആണ്. എന്റെ ക്ഷമയ്ക്കും അതിരുകളുണ്ട്. എന്റെ പ്രതികരണത്തിന് ശേഷം കിടന്നു കരഞ്ഞിട്ടും കാലു പിടിച്ചിട്ടും കാര്യമില്ലെന്നാണ് സാധിക പറഞ്ഞത്.
എന്റെ നിങ്ങളോടുള്ള മനോഭാവം നിങ്ങളുടെ സ്വഭാവത്തിന്റെ പ്രതിഫലനം മാത്രമാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. സ്ത്രീത്വത്തെ ബഹുമാനിക്കാന്‍ അറിയാത്തവനാണ് ദേവീടെ പ്രൊഫൈല്‍ പിക്. അതെ ഭദ്രകാളിയേയും മഹിഷാസുര മര്‍ഥിനിയേയും ഒന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും സാധിക പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് വീണ്ടും ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നിരിക്കുന്നത്.