EntertainmentNews

ഞാനാണ് ആളെ കണ്ടെത്തിയത്, പക്ഷേ സംഭവിച്ചത്‌! വിവാഹമോചനത്തെ കുറിച്ച് സാധിക വേണുഗോപാല്‍

കൊച്ചി:സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സിനിമാ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിത. ആരെയും കൂസാതെയുള്ള സാധികയുടെ സംസാര രീതി പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. അഭിമുഖങ്ങളില്‍ എന്തും തുറന്നു പറയുന്നത് കണ്ട് പലരും വിലക്കിയിട്ടുണ്ടത്രെ.

അങ്ങനെ പറയാന്‍ പാടില്ല എന്ന് പറയും. പക്ഷെ തന്നോട് ചോദ്യം ചോദിയ്ക്കുമ്പോള്‍ അതിന് മറുപടി പറയുന്നതാണ് ശീലം എന്ന് സാധിക പറയുന്നു. അങ്ങനെ ആദ്യ ദാമ്പത്യ ജീവിതത്തെ കുറിച്ചും സാധിക സംസാരിച്ചു. കൗമുദി മൂവീസിനോട്‌ ആയിരുന്നു താരത്തിന്റെ പ്രതികരണം.

എന്തുകൊണ്ടാണ് ആ ദാമ്പത്യം പരാജയപ്പെട്ടത് എന്നോ, എന്റെ തെറ്റാണോ അദ്ദേഹത്തിന്റെ തെറ്റാണോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. കാരണം ആ ജീവിതം മറന്ന് ഞങ്ങള്‍ രണ്ടു പേരും മൂവ് ഓണ്‍ ആയി. അദ്ദേഹത്തിനൊരു ജീവിതമുണ്ട്. വിവാഹ മോചനത്തിന് ഒരിക്കലും എന്റെ കരിയര്‍ തടസ്സമല്ലായിരുന്നു.

സിനിമയിലേക്കോ അഭിനയത്തിലേക്കോ തിരിച്ചുവരുന്നതിനൊന്നും അദ്ദേഹത്തിന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. വിവാഹ ശേഷം ഇന്റസ്ട്രി വിടുക എന്നത് എന്റെ തീരുമാനമായിരുന്നു. ഞാനാണ് ആളെ കണ്ടെത്തിയതും, എന്റെ ജീവിതം തീരുമാനിച്ചതും. അപ്പോള്‍ അച്ഛന്‍ പറഞ്ഞ ഒരേ ഒരു കാര്യം, ഒന്നുകില്‍ സിനിമ, അല്ലെങ്കില്‍ വിവാഹം എന്നാണെന്ന് സാധിക പറയുന്നു.

കുടുംബവും കുട്ടികളുമൊക്കെയായി കുടുംബമായി ജീവിക്കാനായിരുന്നു എനിക്കാഗ്രഹം. അതുകൊണ്ട് തന്നെ വിവാഹത്തോടെ ഞാന്‍ ഇന്റസ്ട്രി വിട്ടു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം കുക്കറി ഷോകളിലൂടെ തിരിച്ചുവന്നത് അദ്ദേഹത്തിന്റെ അമ്മയും അച്ഛനും പറഞ്ഞത് പ്രകാരമാണ്. ഒരു ബന്ധം അവസാനിച്ചു പോകാന്‍ ആരും ആഗ്രഹിക്കില്ല. അത് സംഭവിച്ചു പോകുന്നതാണ്. പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അതല്ല ശരി എന്ന് തോന്നിയപ്പോഴാണ് വേര്‍പിരിഞ്ഞത് എന്ന് സാധിക പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button