ഞാന്‍ ആഗ്രഹിക്കുന്ന പോലെ മറ്റൊരാള്‍ ചെയ്താല്‍ അയാള്‍ എനിക്ക് പ്രിയപെട്ടവന്‍ അല്ലെങ്കില്‍ വെറുക്കപെട്ടവന്‍, ഇന്ന് പൊക്കിയവര്‍ നാളെ നിലത്തിട്ടു ചവിട്ടും, അത്രേ ഉള്ളു കാര്യം; സാധിക

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പൃഥ്വിരാജിനെതിരെ പ്രതിഷേധവും സൈബര്‍ ആക്രമണങ്ങളും തുടരുന്നതിനിടെ നിരവധി താരങ്ങളും ആരാധകരും സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി സാധി വേണുഗോപാല്‍. പൃഥ്വിരാജിനെ അപമാനിച്ച വിഷയത്തില്‍ പ്രതികരിക്കാനില്ലേ എന്ന ചോദ്യങ്ങള്‍ക്ക് കമന്റായാണ് സാധികയുടെ മറുപടി.

സാധികയുടെ കുറിപ്പ്:

ഈ പോസ്റ്റില്‍ സഹപ്രവര്‍ത്തകന്റെ കുടുംബത്തെ അപമാനിച്ച വിഷയത്തില്‍ അഭിപ്രായം ചോദിച്ചവരോട്, തീര്‍ച്ചയായും ആ പ്രവണത മോശം ആണ്… ആരെയും വ്യക്തിഹത്യ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല.

പക്ഷെ പണ്ട് ഇതേ വ്യക്തിയെയും കുടുംബത്തെയും കാറിന്റെയും ഭാഷയുടെയും പേര് പറഞ്ഞു കളിയാക്കിയവരും അപമാനിച്ചവരും ഒക്കെ തന്നെ ആണ് ഇന്ന് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ അദ്ദേഹം സംസാരിച്ചു എന്നുള്ളത് കൊണ്ടും, അവര്‍ക്കെതിരായ ഒരു ചാനല്‍ ആ വ്യക്തിയെ മോശം ആക്കി എന്നും പറഞ്ഞു ആ വ്യക്തിക്ക് വേണ്ടി നിലകൊള്ളുന്നത്. ചുരുക്കത്തില്‍ ഇത്രേ ഉള്ളു കാര്യം…

ഞാന്‍ ആഗ്രഹിക്കുന്ന പോലെ മറ്റൊരാള്‍ ചെയ്താല്‍ അയാള്‍ എനിക്ക് പ്രിയപെട്ടവന്‍ അല്ലെങ്കില്‍ വെറുക്കപെട്ടവന്‍. ഇന്ന് പൊക്കിയവര്‍ നാളെ നിലത്തിട്ടു ചവിട്ടും. അത്രേ ഉള്ളു കാര്യം. നാളെ ഏതെങ്കിലും കാര്യത്തില്‍ ഈ പറഞ്ഞ ചാനലിനെ രാജു ഒന്ന് സപ്പോര്‍ട്ട് ചെയ്തോട്ടെ അപ്പോള്‍ ഇന്ന് ചാനല്‍ ചെയ്തു എന്ന് പറയുന്നത് നാളെ ഈ കൂട്ടര്‍ ചെയ്യും. സ്വാഭാവികം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News