26.5 C
Kottayam
Saturday, April 27, 2024

സച്ചിനെത്തി, ആലപ്പുഴ വള്ളംകളി ലഹരിയിൽ

Must read

വള്ളംകളിക്ക് ആവേശവുമായി സച്ചിനെത്തി
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ആലപ്പുഴയിലെത്തി. ആലപ്പുഴ ലേക്ക് പാലസ് ഹോട്ടലിൽ രാത്രി 10.51നാണ് അദ്ദേഹം എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കാർ മാർഗം എത്തിയ അദ്ദേഹത്തെ കൗൺസിലർ പ്രേം, ധനമന്ത്രിയുടെ സെക്രട്ടറിമാരായ ശ്രീജിത്ത്, അരുൺകുമാർ എന്നിവർ അനുഗമിച്ചു. വള്ളംകളി ദിനം  രാവിലെ ജില്ല കളക്ടർ ഡോ.അദീല അബ്ദുള്ള, സബ് കളക്ടർ വി.ആർ.കൃഷ്ണതേജ എന്നിവർ സച്ചിനെ സന്ദർശിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week