തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ ശബരിമല ക്ഷേത്ര ഉത്സവം ഉപേക്ഷിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഉത്സവം ഉപേക്ഷിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ മാസപൂജ ചടങ്ങുകള്‍ ആചാരപരമായി നടക്കും. ഭക്തര്‍ക്ക് പ്രവേശനമില്ലെന്നും മന്ത്രി അറിയിച്ചു. നിയന്ത്രണം എത്രകാലത്തേക്കെന്ന് പറയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉത്സവം മാറ്റിവയ്ക്കണമെന്ന് തന്ത്രി കഴിഞ്ഞ ദിവസം കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തന്ത്രിയും ചര്‍ച്ച നടത്തിയത്.