Businesshome bannerKeralaNews
സ്വര്‍ണ്ണ വില സര്‍വ്വകാല റിക്കാര്‍ഡും ഭേദിച്ച് കുതിക്കുന്നു; പവന് ഇന്ന് വര്‍ധിച്ചത് 400 രൂപ
കൊച്ചി: ലോക്ക് ഡൗണിലും സ്വര്‍ണ വില സര്‍വ്വകാല റിക്കാര്‍ഡും ഭേദിച്ച് കുതിക്കുന്നു. പവന് 400 രൂപ വര്‍ധിച്ച് 35,120 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4390 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
നേരത്തെ പുതിയ ഉയരങ്ങള്‍ താണ്ടിയശേഷം തിരിച്ചിറങ്ങിയ സ്വര്‍ണം തിങ്കളാഴ്ച മുതല്‍ മുകളിലേക്ക് കുതിക്കുകയായിരുന്നു.
സുരക്ഷിത നിക്ഷേപം എന്ന പേരില്‍ നിരവധി ആളുകള്‍ സ്വര്‍ണ്ണം വാങ്ങുന്നുണ്ട്. ലോക്ക്ഡൗണിന് ശേഷം കൂടുതല്‍ ഉപഭോക്താക്കള്‍ സ്വര്‍ണ്ണം വാങ്ങാനെത്തുന്ന സാഹചര്യത്തിലാണ് സ്വര്‍ണവില കുതിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News