27.9 C
Kottayam
Saturday, April 27, 2024

ശബരിമലയില്‍ കടമുറി ലേലത്തിനെടുക്കാന്‍ വ്യാപാരികള്‍ തയ്യാറായില്ലെങ്കില്‍ ബദല്‍ സംവിധാനം ദേവസ്വംമന്ത്രി

Must read

പത്തനംതിട്ട: ശബരിമലയില്‍ കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ തയ്യാറാകാത്ത വിഷയത്തില്‍ പ്രതികരണവുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വ്യാപാരികള്‍ക്ക് ചില ഉത്കണ്ഠകളുണ്ടെന്നും വ്യാപാരികള്‍ കടമുറികള്‍ വാടകയ്ക്ക് എടുക്കാന്‍ തയ്യാറായി വരുമോ എന്ന് കുറച്ചുദിവസം കൂടി നോക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയിലെ കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ വന്നില്ലെങ്കില്‍ സര്‍ക്കാര്‍ പകരം സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. കണ്‍സ്യൂമര്‍ഫെഡ് വിചാരിച്ചാല്‍ എല്ലാം നടക്കും. അതിന് സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്. ഇതെല്ലാം 24 മണിക്കൂര്‍ കൊണ്ട് ഒരുക്കാവുന്നതേയൂള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല മണ്ഡലകാലത്തെ മുന്നൊരുക്കങ്ങള്‍ വൈകിയെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തവണ എട്ടാംമാസത്തില്‍തന്നെ ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും ഒരു കാരണവുമില്ലാത്തതിനാലാണ് ചിലര്‍ പ്രതിഷേധിക്കുന്നതെന്നും കടകംപള്ളി പ്രതികരിച്ചു. ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ വൈകിയെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ എരുമേലിയില്‍ കരിങ്കൊടി കാണിച്ചിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week