KeralaNews

ശബരിമല പ്രസാദം സ്പീഡ് പോസ്റ്റിൽ വീട്ടിലെത്തും ; ബുക്കിംങ് ആരംഭിച്ചു

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ശബരിമല പ്രസാദം ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സ്വാമിപ്രസാദം എന്നാണ് പ്രസാദം അടങ്ങുന്ന കിറ്റിന്റെ പേര്. പ്രസാദകിറ്റിന്റെ ഓൺലൈൻ ബുക്കിംഗ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.

ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇ-പേയ്മെന്റിലൂടെ കിറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിൽ എത്തുക. ഇന്നു മുതൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. നവംബർ 16 മുതലാണ് കിറ്റുകൾ അയച്ചു തുടങ്ങുക. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 450 രൂപയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button