ശബരിമല തീര്‍ഥാടനം; ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി തല സമിതി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. ഭക്തരുടെ എണ്ണം കൂട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.

പ്രതിദിനം 1000 പേരെയാണ് ഇപ്പോള്‍ അനുവദിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുതന്നെ ഇത് വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം കൂടി തേടിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

നേരത്തെ, തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം അയ്യായിരമാക്കി വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. വരുമാന പ്രതിസന്ധി കണക്കിലെടുത്ത് പ്രതിദിന ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News