24.6 C
Kottayam
Monday, May 20, 2024

വിഷുക്കണി ദര്‍ശനം: ശബരിമല നട ഇന്ന് തുറക്കും, പ്രവേശന നിബന്ധനകൾ ഇങ്ങനെ

Must read

പത്തനംതിട്ട:മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട ഇന്ന്തുറക്കും.വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറപ്പ്.ഭക്തര്‍ക്കുള്ള പ്രവേശനം നാളെ മുതല്‍ ആരംഭിക്കും. 18 വരെ ആണ് ഭക്തര്‍ക്ക് പ്രവേശനം. വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെയാണ്.

ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും.കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ആണ് ശബരിമലയില്‍ പ്രവേശനം.48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധന ഫലമാണ് കാണിക്കേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week