33.4 C
Kottayam
Saturday, May 4, 2024

ശബരിമല സ്പെഷ്യൽ സർവ്വീസ്; കെഎസ്ആർടിസിയിൽ താൽക്കാലിക ഡ്രൈവർമാക്കും, കണ്ടക്ടർക്കും അവസരം

Must read

തിരുവനന്തപുരം; ഈ വർഷത്തെ ശബരിമലയിലെ മകരവിളക്ക് ( 2022 നവംബര്‍ 10 മുതല്‍ 2023 ജനുവരി 20 വരെ) മഹോത്സപത്തിന്റെ ഭാ​ഗമായി കെഎസ്ആർടിസി നടത്തുന്ന ശബരിമല സ്‌പെഷ്യല്‍ സര്‍വ്വീസ് ഓപ്പറേഷന്‍ കാര്യക്ഷമമായി നടത്തുന്നതിനായി കെ.എസ്.ആര്‍.ടി.സി യില്‍ ജില്ലാ അടിസ്ഥാനത്തില്‍ താത്കാലികമായി ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിയ്ക്കുന്നു.

കെ.എസ്.ആര്‍.റ്റി.സി സര്‍വ്വീസുകളില്‍ താല്‍കാലിക ജീവനക്കാരെ നിയോഗിക്കുന്നത് സംബന്ധിച്ച് ബഹു കേരള ഹൈക്കോടതിയുടെ 19-11-2018 ലെ WP(C) no. 31017/2019 വിധിയുടേയും ബഹു. സുപ്രീം കോടതിയുടെ 08-09-2019 ലെ Special Leave Appeal No. 1011/2019 വിധിയുടേയും അടിസ്ഥാനത്തിലാണ് താല്‍കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയോഗിക്കുന്നത്.

ഡ്രൈവര്‍ തസ്തികയിലേക്ക്, ബഹു ഹൈക്കോടതി ഉത്തരവ് W.A.Nos.1126 & 1127/2022 dt.22.08.2022 പ്രകാരം കെ.എസ്.ആര്‍.ടി.സി യിലേക്ക് നിയമനത്തിനായി 23-08-2012 ല്‍ നിലവില്‍ വന്ന PSC യുടെ Reserve Driver Rank ലിസ്റ്റില്‍ (Category no. 196/2010) ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നൽകും. കെ.എസ്.ആര്‍.ടി.സി നിഷ്കര്‍ഷിയ്ക്കുന്ന സേവന വ്യവസ്ഥകള്‍ അംഗീകരിയ്ക്കുന്നതിന് ഈ ലിസ്റ്റില്‍ നിന്നും സമ്മതമുളളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷകരില്‍ നിന്നും നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും കെ.എസ്.ആര്‍.റ്റി.സി യിലെ വിവിധ ഡിപ്പോകളില്‍ ഉണ്ടാകുന്ന ബദലിയ്ക്ക് തിരക്കുള്ള ഉത്സവ ദിവസങ്ങള്‍ അവധി കഴിഞ്ഞുള്ള ദിവസങ്ങള്‍ തുടങ്ങിയ ആവശ്യത്തിലേയ്ക്ക് അധികമായി ജീവനക്കാരെ “Badali” അടിസ്ഥാനത്തില്‍ ആവശ്യമുണ്ടെങ്കില്‍ ഈ റാങ്ക് ലിസ്റ്റില്‍ നിന്നും താല്‍കാലിക ദിവസവേതന നിയമനം നടത്തുന്നതുമാണ്. കെ.എസ്.ആര്‍.റ്റി.സി നിഷ്കര്‍ഷിക്കുന്ന സേവന വേതന വ്യവസ്ഥകള്‍ പ്രകാരം ജോലി ചെയ്യുന്നതിന് കരാറില്‍ ഏര്‍പ്പെടുന്നവരെ മാത്രമായിരിക്കും ജോലിക്ക് നിയോഗിക്കുക.

കരാറിന് പുറമേ 10,000/- (പതിനായിരം) രൂപയുടെ
സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം. ഈ തുക ടിയാന്‍ താൽക്കാലിക സേവനത്തില്‍ ഉള്ളടുത്തോളം കാലം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിര്‍ത്തും. കൂടാതെ ഇയാൽ സ്വയം പിരിഞ്ഞ് പോകുകയോ 56 വയസ് പൂര്‍ത്തീകരിച്ച് താല്‍കാലിക സേവനത്തില്‍ നിന്നും വിടുതല്‍ ചെയ്യപ്പെടുകയോ ചെയ്യുന്ന മുറയ്ക്ക് ഈ തുക തിരികെ നല്‍കുകയും ചെയ്യും.

റാങ്ക് ലിസ്റ്റിന്റെ കാലാവധി, റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതുമുതല്‍ ഒരു വര്‍ഷക്കാലം വരെ മാത്രമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എസ്.ആര്‍.റ്റി.സി യുടെ www.keralartc.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week