FeaturedHome-bannerKeralaNews

എസ് സോമനാഥ് ഐഎസ്ആർഒ തലവൻ

തിരുവനന്തപുരം: എസ് സോമനാഥ് ഐഎസ്ആർഒ തലവൻ. കെ ശിവൻ സ്ഥാനമൊഴിയുന്ന അവസരത്തിൽ ഇസ്രൊയുടെ പുതിയ തലവനായി ഡോ എസ് സോമനാഥ് നിയമിതനായി. മൂന്ന് വർഷത്തേക്കാണ് പുതിയ ചെയർമാൻ്റെ നിയമനം. തിരുവനന്തപുരം വിഎസ്എസ്സി ഡയറക്ടറാണ് നിലവിൽ സോമനാഥ്. 

2018 ജനുവരിയിലാണ് സോമനാഥ് വിഎസ്എസ്‍സി ഡയറക്ടറായി ചുമതലയേൽക്കുന്നത്. അതിന് മുമ്പ് രണ്ടര വർഷം തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെൻ്ററിന്റെ മേധാവിയായിരുന്നു. ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് സോമനാഥ്. ടികെഎം എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയ സോമനാഥ്. ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയറോസ്പേസ് എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 

1985ലാണ് സോമനാഥ് ഇസ്രൊയിലെത്തുന്നത്. വിഎസ്എസ്‍സിയിൽ തന്നെയായിരുന്നു തുടക്കം. 2003ൽ ജിഎസ്എൽവി വികസന സംഘത്തിന്റെ ഭാഗമായി. 2010 മുതൽ 2014 വരെ ജിഎസ്എൽവി മാർ‍ക്ക് ത്രീ പ്രൊജക്ട് ഡയറക്ടറായിരുന്നു. വിക്ഷേപണ വാഹന സാങ്കേതിക വിദ്യയിൽ രാജ്യത്തെ വിദഗ്ധ ശാസ്ത്രജ്ഞരിൽ ഒരാളാണ് സോമനാഥ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button