24.6 C
Kottayam
Saturday, June 6, 2026

എനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു,ആന്റണി പെരുമ്പാവൂരിന്റെ നിർബന്ധം സഹിക്കാതെ എഴുതിയതാണ്: പരാജയപ്പെട്ട ആ മോഹൻലാൽ സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് എസ്എൻ സ്വാമി

Must read

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട രചയിതാവാണ് എസ് എൻ സ്വാമി. നിരവധി സൂപ്പർഹിറ്റ് സിനിമകൾക്ക് ആണ് അദ്ദഹം തിരക്കഥ ഒരുക്കിയിട്ടുള്ളത്. മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലിന്റെയും മമ്മൂട്ടി യുടെയും കരിയറിലെ ഏറെ വമ്പൻ ഹിറ്റുകൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നവയാണ്.

അമൽ നീരദിന്റെ സംവിധാനത്തിൽ എസ് എൻ സ്വാമിയുടെ രചനയിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്ര മായിരുന്നു സാഗർ ഏലിയാസ് ജാക്കി. 1987ൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബ സ്റ്ററുകളിൽ ഒന്നായ ഇരുപതാം നൂറ്റാണ്ടിലെ മോഹൻലാൽ കഥാപാത്രമായ സാഗർ ഏലിയാസ് ജാക്കിയെ പുനരാവിഷ്‌കരിക്കുക ആയിരുന്നു ഈ സിനിമയിലൂടെ അമൽ നീരദ്.

എസ്എൻ സ്വാമിയുടേത് ആയിരുന്നു സാഗർ ഏലിയാസ് ജാക്കിയുടെ തിരക്കഥ. ഇരുപതാം നൂറ്റാണ്ടിന്റെ തിരക്കഥയും സ്വാമി ആയിരുന്നു രചിച്ചത്. എന്നാൽ തനിക്ക് സാഗർ ഏലിയാസ് ജാക്കിക്ക് വേണ്ടി തിരക്കഥയെഴുതാൻ താൽപര്യമില്ല എന്നായിരുന്നു എസ് എൻ സ്വാമി പറയുന്നത്.

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ അത് ചെയ്തത് എന്നും പറയു കയാണ് എസ്എൻ സ്വാമി. സാഗർ ഏലിയാസ് ജാക്കി എടുത്ത രീതിയിൽ താൻ തൃപ്തനല്ലെന്നും സിനിമയുടെ സ്ട്രക്ചർ ശരിയായിട്ടില്ലെന്നും ഒരു അഭിമുഖത്തിൽ എസ്എൻ സ്വാമി പറഞ്ഞു.

- Advertisement -

ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് സാഗർ ഏലിയാസ് ജാക്കി എന്നും പറഞ്ഞ് ആന്റണി പെരുമ്പാവൂർ വന്നത്. പക്ഷെ, എന്നാലും എനിക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല അത് ചെയ്യാൻ. ആന്റണിയുടെ നിർബന്ധം കൊണ്ട് ഞാൻ എഴുതിയതാണ്.

- Advertisement -

അങ്ങനെ എഴുതിയെങ്കിലും വിചാരിച്ച പോലെ ഐ ആം നോട്ട് ഹാപ്പി. എന്തൊക്കെ പറഞ്ഞാലും ആദ്യത്തെ സിനിമയുടെ ഫ്രഷ്നെസ് ഒന്നും അതിനില്ല. അമൽ നീരദ് ഒരു ഡയറക്ടർ എന്ന രീതിയിൽ അത് മനോഹരമായി എടുത്തിട്ടുണ്ട്. പക്ഷെ, അതുകൊണ്ട് മാത്രം കാര്യമില്ല.

ബാക്കിയുള്ള സ്ട്രക്ചർ ഒന്നും പോരായിരുന്നു. ഇരുപതാം നൂറ്റാണ്ട് പോലെ ഒരു സിനിമക്ക് സാഗർ ഏലിയാസ് ജാക്കിയിൽ നിന്ന് നോക്കുമ്പോൾ അതിനെ പ്ലേസ് ചെയ്യാൻ പറ്റില്ല. അയാൾക്ക് ഒരു കഥയേ ഉള്ളൂ പറയാൻ ആ കഥ കഴിഞ്ഞു.

പിന്നെ നമ്മൾ കഥ പറഞ്ഞാൽ ആൾക്കാര് വിശ്വസിക്കില്ല. ജയിലിൽ പോയ ആൾ എങ്ങനെയാടാ പുറത്തു വന്നത് എന്ന് ചോദിക്കും. വേണമെങ്കിൽ ഞാൻ അത് ആത്മാർത്ഥതയില്ലാതെ ചെയ്തു എന്ന പറയാം. കാരണം എത്ര ശ്രമി ച്ചിട്ടും എന്നെക്കൊണ്ട് അത് ഉൾക്കൊള്ളാൻ പറ്റുന്നില്ലെന്നും എസ്എൻ സ്വാമി പറഞ്ഞു.

- Advertisement -

എസ്എൻ സ്വാമിയുടെ തിരക്കഥയിൽ മമ്മൂട്ടി നായകനാകുന്ന സിബിഐ സീരീസിലെ അഞ്ചാ മത്തെ സിനിമ സിബിഐ 5 ദി ബ്രെയിൻ റിലീസിന് തയാറെടുത്തിരിക്കുകയാണ്. കെ മധുവാണ് സംവിധാനം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രയിലർ ഇതിനോടകം തന്നെ ഹിറ്റായി മാറിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

Popular this week