24.4 C
Kottayam
Tuesday, June 9, 2026

യുക്രൈനില്‍ കലാശപ്പോരാട്ടം,മിസൈല്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിച്ച് റഷ്യ,യുദ്ധത്തിന് സ്ത്രീതടവുകാരും

Must read

കീവ്: ഇരുപക്ഷത്തും കനത്ത നാശമുണ്ടാക്കി കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് പ്രവിശ്യാപട്ടണമായ ബഹ്‌മുതിൽ രൂക്ഷയുദ്ധം തുടരുന്നു. കൂടുതൽ സൈനികർക്കു പുറമേ ജയിലുകളിൽനിന്നുള്ള സ്ത്രീതടവുകാരെയും റഷ്യ യുദ്ധഭൂമിയിലേക്ക് അയയ്ക്കുന്നതായി റിപ്പോർട്ടുണ്ട്.

സ്ത്രീതടവുകാരുമായുള്ള ട്രെയിൻ കഴിഞ്ഞയാഴ്ച ഡോണെറ്റ്സ്ക് മേഖലയിലേക്കു പുറപ്പെട്ടതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയവും റഷ്യയിലെ തടവുകാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയും വെളിപ്പെടുത്തി. 100 പേരെങ്കിലും യുക്രെയ്നിലെത്തിയെന്നാണു വിവരം.

സ്ഥിതി കഠിനവും വേദനാജനകവുമാണെന്നും ഈ പോരാട്ടത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും യുക്രെയ്നിന്റെ ഭാവിയെന്നും പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ‘ശത്രുവിന്റെ സൈനികശക്തിയെ തകർക്കേണ്ടതുണ്ട്. നാമതു ചെയ്യും’– തിങ്കളാഴ്ച രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറ‍ഞ്ഞു.

ഒരു രാജ്യമെന്ന റഷ്യയുടെ നിൽനിൽപാണു യുക്രെയ്നിൽ വെല്ലുവിളിക്കപ്പെടുന്നതെന്നും സൈനികവിജയം അനിവാര്യമാണെന്നും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും പറഞ്ഞു. അത്യാധുനിക റോക്കറ്റുകളുടെ ഉൽപാദനം ഇരട്ടിയാക്കാൻ റഷ്യൻ പ്രതിരോധ മന്ത്രാലയം ആയുധക്കമ്പനിക്ക് ഓർഡർ നൽകി.

- Advertisement -

അതിനിടെ, റഷ്യക്കെതിരായ യുദ്ധക്കുറ്റകേസുകളിൽ ആദ്യത്തേതിൽ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) നടപടി തുടങ്ങി. റഷ്യൻ സേന യുക്രെയ്ൻ കുട്ടികളെ റഷ്യയിലേക്കു കടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഐസിസിയെ റഷ്യ അംഗീകരിക്കുന്നില്ല

- Advertisement -

ബഹ്മുതിനു വടക്കായി ക്രെമിനയിലാണു ഇപ്പോൾ കനത്ത പീരങ്കിയുദ്ധം നടക്കുന്നത്. മേഖലയിൽ ഇരുപക്ഷത്തും നൂറുകണക്കിനു പേർ കൊല്ലപ്പെടുന്നുവെന്നാണു റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം റഷ്യ 5 മിസൈൽ ആക്രമണങ്ങളും 35 വ്യോമാക്രമണങ്ങളും നടത്തി.

യുക്രെയ്ൻ സേന ചെറുത്തുനിൽപ് അവസാനിപ്പിച്ചാൽ ഡോണെറ്റ്സ്ക് പ്രവിശ്യ മുഴുവനായും റഷ്യയുടെ പിടിയിലാകും. ഇക്കാരണത്താലാണു ചെറുപട്ടണമായ ബഹ്മുത് വിട്ടുകൊടുക്കാതിരിക്കാൻ യുക്രെയ്ൻ സേന കനത്ത പോരാട്ടം നടത്തുന്നത്.

റഷ്യൻ കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പിനെ ലിത്വാനിയ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. യുക്രെയ്നിൽ റഷ്യയ്ക്കായി പൊരുതുന്ന ‘സന്നദ്ധ സംഘ’ങ്ങളെ അപകീർത്തിപ്പെടുത്തുന്നതു കുറ്റകരമാക്കുന്ന ബിൽ റഷ്യൻ പാർലമെന്റ് പാസാക്കി. കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിനുവേണ്ടിയാണ് ഈ നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി; റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

ദിബ്രുഗഡ്: പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. യുവതിയെ തിൻസൂകിയ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ അധികൃതർ രക്ഷപ്പെടുത്തിയത്....

കനത്ത മഴ, ഒരു ജില്ലയിൽ കൂടി അവധി ;ആകെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ...

വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിൽ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12...

മമതയ്ക്ക് വൻ പ്രഹരം; നിയമസഭയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പാർലമെന്റിലും പിളർന്നു, 20 എംപിമാർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്ക് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പാർട്ടി പാർലമെന്ററി വിഭാഗത്തിലും ഇപ്പോൾ വൻ പിളർപ്പ് രൂപപ്പെട്ടിരിക്കുകയാണ്. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ഇരിപ്പിടം...

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

Popular this week