24.9 C
Kottayam
Saturday, June 6, 2026

ഞെട്ടിയ്ക്കുന്ന നീക്കവുമായി റഷ്യ; റൂബിളിൽ പണമടച്ചാൽ മാത്രം പ്രകൃതി വാതകം: പോളണ്ടിന് പ്രഹരം

Must read

സോഫിയ/ വാഴ്‌സ• യൂറോപ്പിന് പ്രകൃതി വാതകം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന റഷ്യൻ ഭീഷണിക്കു പിന്നാലെ തങ്ങളുടെ രാജ്യങ്ങളിലേക്കുള്ള പ്രകൃതി വാതക വിതരണം റഷ്യ നിർത്തി വയ്ക്കുകയാണെന്ന ആരോപണവുമായി പോളണ്ടും ബൾഗേറിയയും. റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഊർജ ഭീമനായ ഗാസ്പ്രോം ബുധനാഴ്ച മുതൽ പാചകവാതക വിതരണം നിർത്തി വയ്ക്കുകയാണെന്ന് അറിയിച്ചതായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ അറിയിച്ചു. റൂബിളിൽ പണമടയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് റഷ്യൻ നടപടി. റഷ്യൻ കറൻസിയായ റൂബിളിനെ തറ പറ്റിച്ച പാശ്ചാത്യ ഉപരോധത്തിനു പ്രതിവിധിയെന്ന നിലയിലാണ് റൂബിളിൽ പണമടച്ചാൽ മാത്രമേ യൂറോപ്യൻ രാജ്യങ്ങൾക്ക് എണ്ണ നൽകൂവെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രഖ്യാപനം.

പാശ്ചാത്യ ഉപരോധങ്ങളെത്തുടർന്ന് തകർന്നടിഞ്ഞ റൂബിളിനെ അതേ രാജ്യങ്ങളെ ഉപയോഗിച്ച് ഉയർത്തിയെടുക്കുകയാണു റഷ്യയുടെ തന്ത്രം. എണ്ണ, പ്രകൃതി വാതക വില റൂബിളിൽ നൽകേണ്ടി വരുമ്പോൾ റൂബിളിന്റെ ആവശ്യം വർധിക്കും; ഇത് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം ഉയർത്തും. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഇതുവഴി പരിഹാരം കാണാനാണു റഷ്യയുടെ ശ്രമം.

പാശ്ചാത്യ ഉപരോധങ്ങളെത്തുടർന്ന് തകർന്നടിഞ്ഞ റൂബിളിനെ അതേ രാജ്യങ്ങളെ ഉപയോഗിച്ച് ഉയർത്തിയെടുക്കുകയാണു റഷ്യയുടെ തന്ത്രം. എണ്ണ, പ്രകൃതി വാതക വില റൂബിളിൽ നൽകേണ്ടി വരുമ്പോൾ റൂബിളിന്റെ ആവശ്യം വർധിക്കും; ഇത് ഡോളറിനെതിരെ റൂബിളിന്റെ മൂല്യം ഉയർത്തും. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഇതുവഴി പരിഹാരം കാണാനാണു റഷ്യയുടെ ശ്രമം.

കൂടുതൽ രാജ്യങ്ങളിലേക്കുള്ള പ്രകൃതി വാതകം വിതരണം റഷ്യ അവസാനിപ്പിച്ചാൽ ഗുരുതര പ്രതിസന്ധിയാകും യുറോപ്പ് നേരിടേണ്ടി വരിക. ഏപ്രിൽ 27 മുതൽ പ്രകൃതി വാതക വിതരണം നിർത്തി വയ്ക്കുന്നതായി ബൾഗേറിയയ്ക്ക് ഏപ്രിൽ 26 നാണ് അറിയിപ്പു ലഭിച്ചത്. റഷ്യൻ ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ബദൽ മാർഗങ്ങൾ തേടാനും പോളണ്ട് നേരത്തേ ശ്രമങ്ങൾ തുടങ്ങിയിരുന്നു. റഷ്യൻ നടപടി പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും കാര്യമായി ബാധിക്കില്ലെന്നും വീടുകളിൽ പാചകവാതക ക്ഷാമമുണ്ടാകില്ലെന്നും കാലാവസ്ഥാ മന്ത്രി അന്ന മോസ്ക്വ ട്വീറ്റ് ചെയ്തു. എന്നാൽ 90 ശതമാനവും റഷ്യൻ ഇറക്കുമതിയെ ആശ്രയിക്കുന്ന ബൾഗേറിയയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുന്നതാണ് ഈ തീരുമാനം.

- Advertisement -

യുദ്ധത്തിൽ ഓരോ നിമിഷവും തകരുന്ന യുക്രെയ്‌നു സൈനിക സഹായം നൽകുന്നതിനായി യുഎസ് അടക്കമടുള്ള നിരവധി രാജ്യങ്ങൾ പ്രധാന മാർഗമായി ഉപയോഗിക്കുന്നത് പോളണ്ടിനെയാണ്. യുക്രെയ്‍നിൽ നിന്നുള്ള അഭയാർഥികളെ വൻ തോതിൽ സ്വീകരിക്കുന്നതും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും പോളണ്ടാണ്. നിരവധി ഉപരോധങ്ങളാണ് റഷ്യൻ കമ്പനികൾക്കും വ്യക്‌തികൾക്കുമെതിരെ പോളണ്ട് ചുമത്തിയിരിക്കുന്നത്. പോളണ്ടിലേക്കുള്ള പ്രകൃതി വാതക വിതരണം അവസാനിപ്പിച്ചത് യുക്രെയ്‍നിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പായും വിലയിരുത്തപ്പെടുന്നു.

- Advertisement -

യുക്രെയ്നിന് ആധുനിക ആയുധങ്ങൾ നൽകി യുഎസും സഖ്യരാജ്യങ്ങളും പരോക്ഷ യുദ്ധം നടത്തുകയാണെന്നും ഇതു മൂന്നാം ലോകയുദ്ധത്തിനു കാരണമാകുമെന്നും റഷ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രെയ്ന് കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും നൽകുമെന്ന യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ പ്രഖ്യാപനവും റഷ്യയെ ചൊടിപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week