28.2 C
Kottayam
Friday, June 5, 2026

യൂറോപ്പ് യുദ്ധത്തിനരികെയെന്ന് ജര്‍മനി; ഉപരോധം കാട്ടി ഭയപ്പെടുത്തരുതെന്ന് റഷ്യ

Must read

ബെർലിൻ/കീവ്:യുക്രൈൻ- റഷ്യ സംഘർഷം രൂക്ഷമാകുന്നതിനിടെ യൂറോപ്പ് യുദ്ധത്തിനരികിലെന്ന് ജർമനി. വെല്ലുവിളിനിറഞ്ഞ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ജർമൻ വൈസ് ചാൻസലർ റോബർട്ട് ഹാബെക്ക് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് തിങ്കളാഴ്ച കീവിലെത്തി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയെയും ചൊവ്വാഴ്ച മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനെയും കാണും. യൂറോപ്പിൽ യുദ്ധം തടയുന്നത് തങ്ങളുടെ കടമയാണെന്നും അതിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും നേരത്തേ ഷോൾസ് പറഞ്ഞിരുന്നു.

അതിനിടെ യുക്രൈനിലെ നയതന്ത്രകാര്യാലയം ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് യു.എസ്. വേഗം കൂട്ടി. സംയമനം പാലിക്കണമെന്നും മുഖ്യ ശത്രു പരിഭ്രമത്തിലാണെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുടെ വാക്കുകൾക്കു പിന്നാലെയാണ് നടപടി.

ഞായറാഴ്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി സെലെൻസ്കി ഫോണിൽ സംസാരിച്ചിരുന്നു. അയർലൻഡ്, ജോർദാൻ, ഇറ്റലി, സ്വീഡൻ, സൈപ്രസ്, കുവൈത്ത്‌, ഇറാഖ്, ഫിൻലൻഡ് അടക്കമുള്ള രാജ്യങ്ങൾ യുക്രൈൻ വിടാൻ പൗരന്മാർക്ക് നിർദേശം നൽകി. സൗദി അറേബ്യ, യു.എ.ഇ., തുർക്കി, സ്ളൊവാക്യ എന്നീ രാജ്യങ്ങൾ യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കാൻ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഭയമില്ലെന്ന് റഷ്യ പ്രതികരിച്ചു. മുൻപും ഒട്ടേറെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്നും അതു രാജ്യത്തിന്റെ വളർച്ചയ്ക്കാണ് കാരണമായതെന്നും സ്വീഡനിലെ റഷ്യയുടെ സ്ഥാനപതി വിക്ടർ താതറിൻസ്റ്റേവ് പറഞ്ഞു. പാശ്ചാത്യരാജ്യങ്ങളുടെ എതിർപ്പ് കൂടുന്നതിനനുസരിച്ച് റഷ്യയുടെ ശക്തി കൂടും. എന്നാൽ യുദ്ധം ഒഴിവാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week