ചിറയന്‍കീഴ്: തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ്. ആറ്റിങ്ങലില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിനാണ് തീപിടിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം.
ബസിന്റെ എന്‍ജിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു.തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി. ബസിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാരെ പുറത്തിറക്കി. ഇതിന് പിന്നാലെയാണ് ബസിന് തീപടര്‍ന്നത്.രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി 15 മിനിട്ടോളം എടുത്താണ് ബസിലെ തീയണച്ചത്. ബസ് പൂര്‍ണമായും കത്തിനശിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News