24.2 C
Kottayam
Sunday, June 7, 2026

കുഴികൾ അടയും,റോഡ് അറ്റകുറ്റപ്പണിക്ക് റണ്ണിംഗ് കോണ്‍ട്രാക്ട്;ആദ്യഘട്ടമായി 137.41 കോടി രൂപ അനുവദിച്ചു

Must read

തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പില്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കാന്‍ ആദ്യഘട്ടമായി 137.41 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . 2481.5 കിലോ മീറ്റര്‍ റോ‍‍ഡിന്റെ പരിപാലനത്തിന് റണ്ണിംഗ് കോണ്‍ട്രാക്ട് സിസ്റ്റം നടപ്പാക്കാനാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്. 117 പദ്ധതികളിലായാണ് ആദ്യ ഘട്ടത്തില്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സിസ്റ്റം നടപ്പാക്കുന്നത്.

റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ റോഡുകളുടെ പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പൊതുമരാമത്ത് നിരത്ത് പരിപാലന വിഭാഗത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടുതല്‍ അറ്റകുറ്റപ്പണി ആവശ്യമുള്ള റോഡുകളുടെ പട്ടിക ആദ്യഘട്ടത്തില്‍ തയ്യാറാക്കാനായിരുന്നു നിര്‍ദ്ദേശം . നിരത്ത് പരിപാലന വിഭാഗം സമര്‍പ്പിച്ച എസ്റ്റിമേറ്റ് പരിശോധിച്ച ശേഷമാണ് 137.41 കോടി രൂപ അനുവദിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.

ഒരു വര്‍ഷത്തേക്ക് റണ്ണിംഗ് കോണ്‍ട്രാക്റ്റ് അനുവദിക്കാനാണ് തീരുമാനം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെണ്ടര്‍ വിളിച്ച് ഓരോ പ്രവൃത്തിയുടേയും കരാറുകാരെ നിശ്ചയിക്കും. അതിനു ശേഷമാണ് റണ്ണിംഗ് കോണ്‍ട്രാക്ട് നിലവില്‍ വരിക. റണ്ണിംഗ് കോണ്‍ട്രാക്ടിലുള്ള റോഡുകളില്‍ ആ കാലയളവിലെ അറ്റകുറ്റപ്പണി കരാറുകാർ നിർവ്വഹിക്കും.

റണ്ണിംഗ് കോണ്‍ട്രാക്ട് നിലവില്‍ വരുന്നതോടെ അതാത് സമയങ്ങളിൽ വരുന്ന ഓരോ അറ്റകുറ്റപ്പണിക്കും പ്രത്യേക എസ്റ്റിമേറ്റ്, ടെണ്ടര്‍ തുടങ്ങിയ സാങ്കേതിക കാലതാമസം ഒഴിവാക്കാനാകും. ചെറിയ അറ്റകുറ്റപ്പണി പോലും ഉദ്യോഗസ്ഥരുടേയും കരാറുകാരുടെയും ശ്രദ്ധയില്‍ പെടുത്തി വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും. റോഡ് തകർച്ചയുടെ വ്യാപ്തി കുറക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week