റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി വർധിപ്പിച്ചു ; ജൂലായ് മൂന്നുമുതൽ പ്രാബല്യം

തിരുവനന്തപുരം: റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. റബ്ബർ കർഷകരെ സഹായിക്കാനായി റബ്ബർ ഉത്പാദന ഇൻസെന്റീവ് പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

ഉത്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ റബ്ബറിന്റെ താങ്ങുവില വർധിപ്പിക്കണമെന്ന് കർഷകരും റബ്ബർ ഉത്പാതക സംഘങ്ങളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതേത്തുടർന്നാണ് താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽ നിന്ന് 250 രൂപയായി വർധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചത്. 2026 ജൂലായ് മൂന്നുമുതലുള്ള ബില്ലുകൾക്ക് പുതിയ താങ്ങുവില ബാധകമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News