തിരുവനന്തപുരം:കോവിഡ‍് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നിലവില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും ഇളവ് ബാധകമാണ്.
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇളവു ലഭിക്കും.ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രബല്യത്തില്‍ വന്നു. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ മാത്രം ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്.
ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരമായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. നിലവിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങൾക്കും ഇളവ് ലഭിക്കുമെന്ന് വ്യക്തമാക്കി ദുരന്തനിവാരണ വകുപ്പിറക്കിയ ഉത്തരവ് പ്രാബല്യത്തിൽവന്നു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 14 ദിവസം ക്വാറന്റൈൻ പാലിക്കണമെന്ന നിബന്ധനയും രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ഇനി ബാധകമാവില്ല. എന്നാൽ വാക്സിനെടുത്തവർ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് നിബന്ധനകളിൽ ഇളവ് വേണമെന്ന് ഇതര സംസ്ഥാനങ്ങളിലെ മലയാളികളിൽ നിന്നുൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. മറ്റ് ചില സംസ്ഥാനങ്ങളും സമാന ഇളവ് നൽകിതുടങ്ങിയിട്ടുണ്ട്.
ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്ന സാഹചര്യവുമെല്ലാം പരിഗണിച്ചാണ് സർക്കാർ ഇളവ് നൽകിയത്. മറ്റ് ചില സംസ്ഥാനങ്ങളും സമാന ഇളവ് നൽകി തുടങ്ങിയിട്ടുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും ഇളവ് അനുവദിച്ചിട്ടില്ല. അതിനാൽ കേരളത്തിന് പുറത്ത് പോകുന്നവർ പോകുന്ന സംസ്ഥാനത്തെ നിയമങ്ങൾ പാലിക്കേണ്ടി വരും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന നിരവധിപേർക്ക് പുതിയ തീരുമാനം ഏറെ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ.സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി മൊത്തമായി വിട്ടുപോയിട്ടില്ല എങ്കിലും രൂക്ഷമല്ലാതെ തുടരുന്നതിനാലാണ് പുതിയ ഇളവുകൾ നൽകിയതെന്ന് അനുമാനിക്കാം. ഇതിനു പുറമെ ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.