24.3 C
Kottayam
Saturday, June 6, 2026

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമില്ല

Must read

തിരുവനന്തപുരം:കോവിഡ‍് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നിലവില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും ഇളവ് ബാധകമാണ്.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇളവു ലഭിക്കും.ഇതുസംബന്ധിച്ച്‌ ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രബല്യത്തില്‍ വന്നു. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ മാത്രം ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്.

ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരമായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. നിലവിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങൾക്കും ഇളവ് ലഭിക്കുമെന്ന് വ്യക്തമാക്കി ദുരന്തനിവാരണ വകുപ്പിറക്കിയ ഉത്തരവ് പ്രാബല്യത്തിൽവന്നു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 14 ദിവസം ക്വാറന്റൈൻ പാലിക്കണമെന്ന നിബന്ധനയും രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ഇനി ബാധകമാവില്ല. എന്നാൽ വാക്സിനെടുത്തവർ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് നിബന്ധനകളിൽ ഇളവ് വേണമെന്ന് ഇതര സംസ്ഥാനങ്ങളിലെ മലയാളികളിൽ നിന്നുൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. മറ്റ് ചില സംസ്ഥാനങ്ങളും സമാന ഇളവ് നൽകിതുടങ്ങിയിട്ടുണ്ട്.

ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്ന സാഹചര്യവുമെല്ലാം പരിഗണിച്ചാണ് സർക്കാർ ഇളവ് നൽകിയത്. മറ്റ് ചില സംസ്ഥാനങ്ങളും സമാന ഇളവ് നൽകി തുടങ്ങിയിട്ടുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും ഇളവ് അനുവദിച്ചിട്ടില്ല. അതിനാൽ കേരളത്തിന് പുറത്ത് പോകുന്നവർ പോകുന്ന സംസ്ഥാനത്തെ നിയമങ്ങൾ പാലിക്കേണ്ടി വരും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന നിരവധിപേർക്ക് പുതിയ തീരുമാനം ഏറെ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ.സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി മൊത്തമായി വിട്ടുപോയിട്ടില്ല എങ്കിലും രൂക്ഷമല്ലാതെ തുടരുന്നതിനാലാണ് പുതിയ ഇളവുകൾ നൽകിയതെന്ന് അനുമാനിക്കാം. ഇതിനു പുറമെ ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week