KeralaNews

കേരള പോലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്; ഗുരുതര ആരോപണവുമായി ആനി രാജ

ന്യൂഡല്‍ഹി: കേരള പോലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് സിപിഐ നേതാവ് ആനി രാജ. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പോലീസ് ബോധപൂര്‍വമായ ഇടപെടല്‍ നടത്തുന്നതായി അവര്‍ ആരോപിച്ചു. കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പോലീസിലെ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് ആനി രാജ പറഞ്ഞു.

സമീപകാലത്തെ പല പോലീസ് ഇടപെടലുകളും ഇത്തരത്തില്‍ സംശയിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ആനി രാജ പറഞ്ഞു. ഗാര്‍ഹിക പീഡന വിരുദ്ധ നിയമം സംസ്ഥാനത്ത് കാര്യക്ഷമായി നടപ്പാക്കുന്നില്ല. സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വകുപ്പു വേണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ്എല്‍ഡിഎഫിനും കത്തു നല്‍കുമെന്ന ആനി രാജ പറഞ്ഞു.

പോലീസുകാരുടെ അനാസ്ഥ കൊണ്ടാണ് പല മരണങ്ങളും സംഭവിക്കുന്നത്. ആറ്റിങ്ങലിലെ സംഭവത്തില്‍ പോലീസുകാരിക്കെതിര ദളിത് പീഡനത്തിന് കേസെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വകുപ്പുവേണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ആനി രാജ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker