ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂര്‍: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സന്ദര്‍ശനം.

ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നില്‍ വാഹനമിറങ്ങിയ അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കൊപ്പം തെക്കേ നടപ്പന്തലിലൂടെ നടന്നെത്തി. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നില്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് നാലമ്പലത്തില്‍ പ്രവേശിച്ച് ഗുരുവായൂരപ്പനെ തൊഴുതു.

ഉപദേവതാ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയ അദ്ദേഹം ക്ഷേത്രം കൂത്തമ്പലവും സന്ദര്‍ശിച്ചു. ദര്‍ശനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ പ്രസാദ കിറ്റും നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News