27.3 C
Kottayam
Wednesday, May 29, 2024

ഗോപാലപുരത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

Must read

പാലക്കാട്: പൊള്ളാച്ചി ഗോപാലപുരത്ത് ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. പാലക്കാട് വണ്ണാമട സ്വദേശി നന്ദകുമാറിനെ(26)യാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണം നടത്തിയ വണ്ണാമട സ്വദേശികളായ മൂന്നുപേരെ പൊള്ളാച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യവും മദ്യപാനത്തിനിടെയുണ്ടായ തർക്കവുമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week