28.9 C
Kottayam
Thursday, May 2, 2024

വിവാഹ വാഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Must read

വടക്കഞ്ചേരി: വിവാഹ വാഗ്ദാനം നല്‍കി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊന്നഞ്ചേരി കിഴക്കുമുറി രാജീവിനെ (23) ആണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. രണ്ടുവര്‍ഷം മുമ്പാണ് രാജീവ് വിഹാഹിതനായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊന്നഞ്ചേരി കിഴക്കുമുറി മേഖലയിലെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് രാജീവ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാജീവിന്റെ അമ്മ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week