KeralaNews

കാരിത്താസ്,ജനറല്‍ ആശുപത്രി,ഡി.ഡി.ആര്‍.സി ലാബ്,യാത്രകളില്‍ ഏറിയപങ്കും ആരോഗ്യകേന്ദ്രങ്ങള്‍, സംക്രാന്തിയിലെ കൊവിഡ് രോഗിയുടെ റൂട്ട്മാപ്പ് പുറത്ത്

കോട്ടയം: സംക്രാന്തിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച വീട്ടമ്മയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.കോട്ടയം ജനറല്‍ ആശുപത്രി,കാരിത്താസ് ആശുപത്രി.ഡി.ഡി.ആര്‍.സി. ലാബ് എന്നിവയാണ് രോഗിയുടെ സഞ്ചാരപഥത്തിലുള്ളത്.

മാര്‍ച്ച് 9 ന് വിദേശത്തു നിന്ന് വിമാനത്താവളത്തിലെത്തി.

മാര്‍ച്ച് 10 ന് രാവിലെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് 21 വരെ വീട്ടില്‍ നിരീക്ഷണത്തില്‍.ഈ സമയത്ത് വീട്ടില്‍ നിന്നും പുറത്തിറങ്ങിയില്ല.

മാര്‍ച്ച് 21 രാവിലെ ആറരയ്ക്കും പത്തേമുക്കാലിനും സംക്രാന്തി ഡി.ഡി.ആര്‍.സി ലാബ്(ഷുഗര്‍ പരിശോധനയ്ക്കായി)

മാര്‍ച്ച് 23 ന് കാറില്‍ കട്ടച്ചിറയിലെ ബന്ധുവീട്ടിലെത്തി.

ഏപ്രില്‍ 20 ന് വൈകിട്ട് ആറു മുതല്‍ 7 വരെ കാരിത്താസ് ആശുപത്രിയില്‍

ഏപ്രില്‍ 23 ന് കാറില്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍

ഏപ്രില്‍ 24 രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button