Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
30.7 C
Kottayam
LogoBreaking Kerala
Wednesday, June 24, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • Home-banner
  • News
  • Kerala
  • Politics

‘തുടരും’ പോസ്റ്റുമായി റോഷി; ജോസ്.കെ.മാണി ഇല്ലാത്ത സത്യഗ്രഹത്തിന്റെ ചിത്രം പങ്കുവെച്ചു

January 13, 2026
Facebook
Twitter
WhatsApp
Email
Print
Telegram
Viber
    ‘തുടരും’ പോസ്റ്റുമായി റോഷി; ജോസ്.കെ.മാണി ഇല്ലാത്ത സത്യഗ്രഹത്തിന്റെ ചിത്രം പങ്കുവെച്ചു

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടതുമുന്നണി തിങ്കളാഴ്ച നടത്തിയ ഏകദിന സത്യഗ്രഹത്തിൽനിന്നുള്ള ചിത്രം ‘തുടരും’ എന്ന അടിക്കുറിപ്പോടെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ. മന്ത്രിയുടെ പാർട്ടിയായ കേരളാ കോൺഗ്രസ് എം, ഇടതു മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇതെന്നത് ശ്രദ്ധേയമാണ്.

    സത്യഗ്രഹ പരിപാടിയിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. വിദേശത്ത് പോയതിനാലാണ് ജോസ് സത്യഗ്രഹത്തിന്‌ എത്താത്തത് എന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂമന്ത്രി കെ. രാജൻ, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, എന്നിവരെയും റോഷി പങ്കുവെച്ച ചിത്രത്തിൽ കാണാം. ഇത് അദ്ദേഹം ഫെയ്‌സ്ബുക്ക് കവർ ഫോട്ടോയുമാക്കിയിട്ടുണ്ട്.

    നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എൽഡിഎഫ് പ്രഖ്യാപിച്ച മധ്യമേഖലാജാഥ ജോസ് കെ. മാണി നയിച്ചേക്കില്ലെന്നും സൂചനകൾ വരുന്നുണ്ട്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനമായതിനാൽ അതിൽ പങ്കെടുക്കണമെന്നതാണ് വിട്ടുനിൽക്കുന്നതിന് കാരണമായി പറയുന്നത്. പകരം ചീഫ് വിപ്പ് എൻ. ജയരാജിനെ ചുമതല ഏൽപ്പിക്കാമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. ജാഥയുടെ ഉദ്ഘാടന-സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കാമെന്നും എന്നാൽ, ജാഥ ഉടനീളം നയിക്കാൻ ബുദ്ധിമുട്ടാണെന്നുമുള്ള നിലപാടിലാണ് നിലവിൽ അദ്ദേഹം. കഴിഞ്ഞ രണ്ടു ഇടതുമുന്നണി യോഗങ്ങളിലും ജോസ് കെ. മാണി പങ്കെടുത്തില്ല.

    തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിന്റെകൂടി പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് എം ഇടതുമുന്നണി വിടുമെന്ന അഭ്യൂഹം ശക്തിപ്പെടുംവിധമാണ് ജോസ് കെ. മാണിയുടെ അസാന്നിധ്യം. സാധാരണ സിപിഎം, സിപിഐ നേതാക്കൾ നയിക്കുന്ന രണ്ടു ജാഥകളാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നടത്തുക. ഇപ്രാവശ്യം മൂന്നുജാഥകളായി ക്രമീകരിച്ചതുതന്നെ ജോസ് കെ. മാണിയെക്കൂടി ക്യാപ്റ്റനാക്കാനും അതുവഴി കേരള കോൺഗ്രസിനെ മുന്നണിയിൽ ഉറപ്പിച്ചുനിർത്താനുമാണ്. എന്നാൽ അതിന്റെ ഭാഗമാകാനില്ലെന്ന ജോസിന്റെ നിലപാടിന് രാഷ്ട്രീയമാനങ്ങളേറെയാണ്.

    അതേസമയം, ജോസ് കെ. മാണിയെ യുഡിഎഫിൽ എത്തിക്കാൻ കോൺഗ്രസ് ശ്രമം ആരംഭിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. സോണിയാ ഗാന്ധിയും ജോസ് കെ. മാണിയും തമ്മിൽ ഫോണിൽ സംസാരിച്ചതായും ഇതിന് ഇടനിലക്കാരനായത് കെ.സി. വേണുഗോപാൽ ആണമെന്നുമാണ് വിവരം. മുസ്‌ലിം ലീഗിനും ജോസിന്റെ യുഡിഎഫിലേക്കുള്ള മടങ്ങിവരവിൽ എതിർപ്പില്ല. അതേസമയം, റോഷിയും പാർട്ടിയുടെ ചില എംഎൽഎമാർക്കും എൽഡിഎഫ് വിടുന്നതിനോട് താൽപര്യമില്ലെന്നാണ് സൂചന.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleകൊല്ലത്ത് 10 വയസുകാരനെ പീഡിപ്പിച്ച 44 കാരൻ അറസ്റ്റിൽ
      Next articleനിയമത്തെ വെല്ലുവിളിച്ച് രാഹുൽ, അറസ്റ്റ് മെമ്മോയിൽ ഒപ്പിടാതെ നിസ്സഹകരണം; അസാധാരണ നീക്കവുമായി എസ്ഐടി
      Ligi

      Weather

      Kottayam
      overcast clouds
      30.7 ° C
      30.7 °
      30.7 °
      58 %
      2.4kmh
      100 %
      Wed
      30 °
      Thu
      31 °
      Fri
      30 °
      Sat
      30 °
      Sun
      26 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026