കൊല്ലം: കൊല്ലം കടയ്ക്കലിൽ പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയ നാൽപ്പത്തിനാലുകാരൻ അറസ്റ്റിൽ. ചന്തു എന്ന് വിളിക്കുന്ന സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ചെരുപ്പ് വാങ്ങാൻ പോയ കുട്ടിയെയും ബന്ധുവിനെയും പ്രതി ബൈക്കിൽ കയറ്റി കടയിൽ എത്തിച്ചു. സാധനം വാങ്ങിയ ശേഷം മടങ്ങുമ്പോൾ കുട്ടിയുടെ ബന്ധു വഴിയിൽ ഇറങ്ങി.
തുടർന്ന് കുട്ടിയെ ബൈക്കിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത കടയ്ക്കൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


