കോട്ടയം: ജോസ് കെ മാണി വിഭാഗത്തില്‍ ഭിന്നതയെന്ന വാര്‍ത്തകള്‍ തള്ളി റോഷി അഗസ്റ്റിന്‍. തങ്ങളെല്ലാവരും പാര്‍ട്ടി ചെയര്‍മാന്‍ എടുത്ത തീരുമാനത്തില്‍ ഒരു മാറ്റവും വരിത്തില്ല. യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് ശേഷം പാര്‍ട്ടി എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളിലും തങ്ങള്‍ അടിയുറച്ച് നില്‍ക്കുന്നുവെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഒരു രാവുകൊണ്ടും പകല്‍ കൊണ്ടും മാറുന്ന രാഷ്ട്രീയ തീരുമനല്ല തങ്ങളുടേത്. ഓന്തിന്റെ നിറം മാറുന്നത് പോലെ നിലപാട് മാറ്റില്ല. തങ്ങള്‍ക്ക് അചഞ്ചലമായ വിശ്വാസമുണ്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മണ്ണില്‍ കേരളാ കോണ്‍ഗ്രസിന് സ്ഥാനമുണ്ട്. കെഎം മാണി എന്ന രാഷ്ട്രീയ ആചാര്യന്‍ കേരള പൊതുസമൂഹം അംഗീകരിക്കുന്നതുകൊണ്ടാണ് പാര്‍ട്ടിയും മുന്നണിയും നിലനിന്ന് പോകുന്നതെന്നും റോഷി കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News