റോസക്കുട്ടി ഇനി ഇടതുപക്ഷത്തിനൊപ്പം; സ്വാഗതം ചെയ്ത് പി.കെ ശ്രീമതി

വയനാട്: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് കെ.സി. റോസക്കുട്ടി ഇനി ഇടതുപക്ഷത്തിനൊപ്പം. ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും മാനസിക സംഘര്‍ഷമില്ലെന്നും റോസക്കുട്ടി പ്രതികരിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി റോസക്കുട്ടിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

സഖാവ് റോസക്കുട്ടി ടീച്ചര്‍ ഇനി സിപിഎമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇതു പ്രതീക്ഷിച്ചിരുന്നതാണ്. അത്രയധികം അവഗണന സഹിച്ചാണ് അവര്‍ ആ പാര്‍ട്ടിയില്‍ നിന്നത് പി.കെ. ശ്രീമതി പറഞ്ഞു. തങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്നും ശ്രീമതി വ്യക്തമാക്കി.

സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നുവെന്നും ലതികയോടുള്ള നേതാക്കളുടെ പ്രതികരണം വേദനിപ്പിച്ചുവെന്നും ബിന്ദുകൃഷ്ണയ്ക്ക് സീറ്റിനായി കരയേണ്ടി വന്നുവെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് റോസക്കുട്ടി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News