ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയ്ക്ക് കൊവിഡ്

സാവോ പോളോ: മുന്‍ ബ്രസീല്‍ താരവും ഫുട്‌ബോള്‍ ഇതിഹാസവുമായ റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ ആദ്യകാല ക്ലബായ ക്രുസെയ്റോയാണ് ഇക്കാര്യം അറിയിച്ചത്. 45കാരനായ താരത്തിന് ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹം ഐസൊലേഷനിലാണെന്നും ക്ലബ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

ക്രുസെയ്റോ ക്ലബിന്റെ ഭൂരിഭാഗം ഓഹരികളും അടുത്തിടെ താരം വാങ്ങിയിരുന്നു. ക്ലബിന്റെ 101ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാനിരിക്കെയാണ് റൊണാള്‍ഡോ രോഗ ബാധിതനാകുന്നത്. ഇതോടെ താരം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് ക്ലബ് താരത്തിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.

2002 ഫിഫ ലോകകപ്പിന്റെ താരമായിരുന്ന റൊണാള്‍ഡോ മൂന്ന് തവണ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 19993-ല്‍ 16-ാം വയസിലായിരുന്നു ക്രുസെയ്റോയ്ക്കായുള്ള റൊണാള്‍ഡോയുടെ അരങ്ങേറ്റം. 1997ലും 2002ലും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News