27.4 C
Kottayam
Thursday, June 4, 2026

കെഎല്‍ 8ബിവി 000, ബോബി ചെമ്മണ്ണൂരിന്റെ റോൾസ് റോയിസ് ടാക്സി വിവാദത്തിൽ

Must read

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിന്റെ സ്വര്‍ണ നിറത്തിലുള്ള റോള്‍സ് റോയിസ് ഫാന്റം കാര്‍ വിവാദത്തില്‍. അത്യാഡംബര വാഹനമായ റോള്‍സ് റോയിസ് കേരളത്തില്‍ ടാക്സിയായി ഓടിക്കാനാണെന്നാണ് ബോബി ചെമ്മണ്ണൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വന്തം ഉടമസ്ഥതയിലുള്ള ഓക്സിജന്‍ റിസോര്‍ട്ടിന്റെ പാക്കേജിലുള്ള യാത്ര ഒരുക്കുന്നതിനായാണ് റോള്‍സ് റോയിസ് ടാക്സി എത്തിച്ചിരിക്കുന്നത്. 25,000 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റര്‍ റോള്‍സ് റോയിസ് സവാരിയും 28 റിസോര്‍ട്ടുകളിലൊന്നില്‍ താമസവുമൊരുക്കുന്നതാണ് ഈ പാക്കേജ്. അതേസമയം, ഇന്ത്യയില്‍ രണ്ടുദിവസത്തേക്കും 240 കിലോമീറ്റര്‍ യാത്രയ്ക്കുമായി 7.5 ലക്ഷം രൂപയാണ് റോള്‍സ് റോയിസ് വാടക ഈടാക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ബോബി ചെമ്മണ്ണൂര്‍ ഈടാക്കുന്നത് വെറും 25000 രൂപയും 2 ദിവസം ബോബി ഓക്സിജന്‍ റിസോര്‍ട്‌സിന്റെ 28 റിസോര്‍ട്ടുകളില്‍ ഒന്നില്‍ സൗജന്യമായി താമസ സൗകര്യവും. ഇതിനു പിന്നില്‍ എന്തോ ഒരു ബിസിനസ്സ് ബുദ്ധി ഒളിഞ്ഞിരിപ്പില്ലേ എന്നാണ് ഇപ്പോള്‍ ആളുകള്‍ക്ക് സംശയം.

ബോബി ചെമ്മണ്ണൂര്‍ പതിച്ച സ്വന്തം ഫോട്ടോയുള്ള സ്റ്റിക്കറും നമ്ബര്‍ പ്ലേറ്റുമോക്കെയാണ് റോള്‍സ് റോയിസ് പോലെ വിവാദം സൃഷ്ടിക്കുന്നത്. കാറിനു സ്വര്‍ണ നിറത്തിലുള്ള റാപ്പിങ് അല്ല സ്വര്‍ണം തന്നെ എക്സ്റ്റീരിയറില്‍ പൂശിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റൊരു വിവാദം റോള്‍സ് റോയിസിന്റെ ബോഡിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഫോട്ടോ പതിച്ച സ്റ്റിക്കറാണ്.

ഇതോടെ ചെമ്മണ്ണൂരിന്റെ ഈ ആശയത്തെക്കുറിച്ചും കാറിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വിവാദം ഇപ്പോള്‍ കത്തിപ്പടരുകയാണ്. റോള്‍സ് റോയിസ് ടാക്സിയായി ഓടിക്കാനുള്ള ബോബി ചെമ്മണ്ണൂരിന്റെ ആശയം തന്നെ വിവാദമായിട്ടുണ്ട്. തീപ്പിടിച്ച വിലയുള്ള റോള്‍സ് റോയ്സ് കാര്‍ ടാക്സിയായി ഓടിക്കുന്ന പതിവില്ല.

കെഎല്‍ 8ബിവി 000 എന്ന നമ്ബര്‍ കണ്ടു തൃശൂര്‍ ആര്‍ടിഒയെയാണ് പലരും വിളിച്ചത്. ഞാന്‍ ആര്‍ടിഒയാണ്. നമ്ബര്‍ പ്ലേറ്റിനെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതോ തുടര്‍ന്ന് കാറിനെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ തൃശൂര്‍ ആര്‍ടിഒ ഉത്തരവിട്ടിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week