25.5 C
Kottayam
Friday, June 5, 2026

ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയ ഓരോരുത്തരെയും വിളിച്ച് സംസാരിച്ചിരുന്നു, തുറന്നു പറഞ്ഞ് രോഹിത് ശര്‍മ

Must read

ചെന്നൈ: ലോകകപ്പ് ടീമിലേക്ക് ആദ്യം പരിഗണിച്ചിരുന്ന ചില താരങ്ങളെ അന്തിമ ടീമില്‍ നിന്ന് ഒഴിവാക്കുക എന്നത് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും എന്നാല്‍ വിഷമകരമെങ്കിലും ടീമിനുവേണ്ടിയാണ് ആ തീരുമാനം എടുക്കേണ്ടിവന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീം തെരഞ്ഞെടുപ്പിന് പിന്നിലെ മാനദണ്ഡം സംബന്ധിച്ച് ടീം മാനേജ്മെന്‍റിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് പറഞ്ഞു.

എല്ലാ തീരുമാനങ്ങളും എടുത്തത് ടീമിനുവേണ്ടിയാണ്. അത് ചെയ്തെ മതിയാവു. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഓരോരുത്തരെയും ഞാന്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നു. കാരണം, എന്തുകൊണ്ടാണ് ഒഴിവാക്കപ്പെട്ടത് എന്നതിനെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു.

ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ കളിക്കാര്‍ അസ്വസ്ഥരാവും. അത് സ്വാഭാവികമാണ്. ഞാനും ഇത്തരം ഘട്ടങ്ങളിലൂചെ കടന്നുപോയ കളിക്കാരനാണ്. എന്‍റെ ഒരേയൊരു അജണ്ട, ടീമില്‍ നിന്ന് എങ്ങനെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാമെന്നത് മാത്രമാണ്. ടീമില്‍ ആരൊക്കെ വേണമെന്നത് തീരുമാനിക്കുന്നത് ഞാന്‍ മാത്രമല്ല, അത് കൂട്ടായ തീരുമാനമാണെന്നും രോഹിത് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വരുന്ന ചര്‍ച്ചകളോ വിവാദങ്ങളോ താന്‍ ശ്രദ്ധിക്കാറില്ലെന്നും തന്‍റെ ഫോണില്‍ കഴിഞ്ഞ ഒമ്പത് മാസമായി ട്വിറ്ററോ ഇന്‍സ്റ്റഗ്രാമോ ഇല്ലെന്നും രോഹിത് പറഞ്ഞു. കുട്ടിക്കാലത്തെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും കടന്നുവന്ന വഴികളെക്കുറിച്ചും രോഹിത് വാചാലനായി.

- Advertisement -

100 സ്ക്വയര്‍ ഫീറ്റ് മാത്രം വലിപ്പമുള്ള വലിയൊരു ഹാളും ഒരു അടുക്കളയുമുള്ള  വീട്ടില്‍ മുത്തച്ഛനും മുത്തശ്ശിയും അമ്മാവന്‍മാരും അമ്മായിമാരും ഞാനും അടക്കം ഒമ്പത് പേരാണ് താമസിച്ചിരുന്നത്. ആ വീട്ടിലാണ് ഞാനും വളര്‍ന്നത്. രാത്രി കിടന്നുറങ്ങുമ്പോള്‍ ഒന്ന് കാല് നീട്ടിയാല്‍ ചുമരിലോ മറ്റാരുടെയെങ്കിലും ദേഹത്തോ തട്ടും.

- Advertisement -

അങ്ങനെയുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്ന് വളര്‍ന്നുവന്ന എനിക്കറിയാം ജീവിതത്തില്‍ ഒന്നും എളുപ്പം കിട്ടില്ലെന്ന്. ഇന്ന് ഞാന്‍ നേടിയതെല്ലാം എന്‍റെ കഠിനാധ്വാനം കൊണ്ടാണ്.

സത്യസന്ധമായി പറഞ്ഞാല്‍ നമ്മളെ സഹായിക്കാന്‍ നമ്മള്‍ മാത്രമെ ഉണ്ടാകു. എന്‍റെ ജീവിതത്തില്‍ അങ്ങനെ വലിയ സ്വാധീനം ചെലുത്തിയവരാരും ഇല്ല. തീര്‍ച്ചായും സഹായിക്കുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയുണ്ടാകും. അതുകൊണ്ടുതന്നെ ജീവിത്തതില്‍ താന്‍ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാറില്ലെന്നും രോഹിത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week