28.4 C
Kottayam
Saturday, June 6, 2026

ലോകത്തിലെ മികച്ച പുരുഷ ഫുട്ബോൾ താരം;മെസിയെ പിന്നിലാക്കി റോബര്‍ട്ട് ലെവന്‍റോവസ്കി

Must read

സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ (FIFA) ഏര്‍പ്പെടുത്തിയ ദ ബൈസ്റ്റ് അവാര്‍ഡ് (FIFA The Best 2022 awards) പോളണ്ട് താരവും ബയേണ്‍ സ്ട്രൈക്കറായ റോബര്‍ട്ട് ലെവന്‍റോവസ്കി (Lewandowski ) നേടി. ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ബാലന്‍ഡിയോര്‍, ഗ്ലോബ് സോക്കര്‍ അവാര്‍ഡ് എന്നിവയില്‍ യഥാക്രമം മെസിക്കും എംബാപയ്ക്കും പിന്നിലായ ലെവന്‍റോവസ്കിക്ക് അവസാനം ഫിഫ പുരസ്കാരം ആശ്വസമായി എന്ന് പറയാം. 

ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിനായി ലിയോണല്‍ മെസി, റോബ‍ര്‍ട്ട് ലെവന്‍ഡോവ്സ്കി, മുഹമ്മദ് സലാ എന്നിവരാണ് പോയ വര്‍ഷത്തെ മികച്ച ഫുട്ബോൾ താരമാകാന്‍ മത്സരിച്ചത്.  2020 ഒക്ടോബര്‍ 8 മുതൽ 2021 ഓഗസ്റ്റ് 7 വരെയുള്ള മത്സരങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ദി ബെസ്റ്റ് പുരസ്കാരം രാജ്യാന്തര ഫുട്ബോള്‍ സംഘടന നൽകുന്നത്. 

- Advertisement -

ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്മാരും ആരാധകരും സ്പോര്‍ട്സ് ലേഖകരും പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ തെരഞ്ഞെടുത്തത്. വോട്ടെടുപ്പില്‍ എല്ലാ വോട്ടിന്‍റെയും അടിസ്ഥാനത്തില്‍ 48 പൊയന്‍റോടെയാണ് ലെവന്‍റോവസ്കി അവാര്‍ഡ് നേടിയത്. ഫാന്‍സ് വോട്ടില്‍ മെസി മുന്നില്‍ എത്തിയെങ്കിലും ദേശീയ കോച്ചുമാര്‍, ക്യാപ്റ്റന്മാര്‍, മീഡിയോ വോട്ടുകളില്‍ ലെവന്‍റോവസ്കി മുന്നിലെത്തി.

- Advertisement -

സ്പാനീഷ് താരവും ബാഴ്സിലോണ താരവുമായ  അലക്സിയെ പ്യൂട്ടെല്ലാസ് ആണ് മികച്ച വനിത താരത്തിലുള്ള ഫിഫ അവാര്‍ഡ് നേടിയത്. 2021ലെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡിനായി അർജന്റൈൻ താരം എറിക് ലമേല  (Erik Lamela) നേടി. പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ നേടിയ ഗോളാണ് ലമേലയെ അവസാന മൂന്നിലെത്തിച്ചത്. മികച്ച ഗോള്‍കീപ്പര്‍ അവാര്‍ഡ് സെനഗള്‍ താരവും ചെല്‍സി ഗോള്‍കീപ്പറുമായ എഡ്വോര്‍ഡ് മെന്‍റി നേടി. ചില താരവും ഒളിംപിക് ലിയോണ്‍ ഗോള്‍കീപ്പറുമായ ക്രിസ്റ്റിന എന്‍റലര്‍ക്കാണ് ഈ വിഭാഗത്തിലെ വനിത അവാര്‍ഡ്. ചെല്‍സി കോച്ച് തോമസ് ടുഷേൽ ആണ് ഫിഫ മികച്ച കോച്ച് അവാര്‍ഡ് നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week