24.6 C
Kottayam
Saturday, June 6, 2026

പുതവത്സര രാത്രിയില്‍ കൊച്ചിയില്‍ വന്‍കവര്‍ച്ച; വീട് കുത്തിത്തുറന്ന് 11 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു

Must read

കൊച്ചി: പുതുവത്സരാഘോഷങ്ങള്‍ക്കിടെ കൊച്ചി നഗരത്തില്‍ വന്‍ കവര്‍ച്ച. പുതുക്കലവട്ടത്തെ വീട് കുത്തിത്തുറന്ന് മോഷ്ടാക്കള്‍ കൊണ്ടുപോയത് 11.11 ലക്ഷം രൂപയുടെ സ്വര്‍ണ്ണം. പൊതുമരാമത്ത് വകുപ്പില്‍ ഇലക്ട്രിക്കല്‍ കരാറുകാരനായ പ്ലാസിഡിന്റെ വീട്ടിലാണ് മോഷണം നടന്നത്. കല്യാണച്ചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ രണ്ടു ദിവസമായി ചുള്ളിക്കലിലുള്ള ബന്ധുവീട്ടിലായിരുന്നു. ഈ സമയത്താണ് മോഷണം നടന്നിരിക്കുന്നത്. വീടിന്റെ പിന്‍വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.

അലമാരക്കുള്ളിലെ ലോക്കറിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. വീടിനുള്ളില്‍ കയറിയ മോഷ്ടാക്കള്‍ അലമാരയുടെ ലോക്കു പൊളിച്ച് അകത്തുനിന്നു ലോക്കറിന്റെ താക്കോല്‍ കണ്ടെത്തി സ്വര്‍ണം കവര്‍ന്നതാകാമെന്ന നിഗമനത്തിലാണ് പോലീസ്. വീടിന്റെ താക്കോല്‍ അടുത്തുള്ള ബന്ധു വീട്ടില്‍ ഏല്‍പ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ബന്ധുവീട്ടിലെകുട്ടി വന്നുനോക്കുമ്പോഴാണ് പിന്‍വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്.

സംഭവസ്ഥലത്തെത്തി പോലീസ് പരിശോധിച്ചതോടെയാണ് മോഷണ വിവരം അറിയുന്നത്. എളമക്കര സി.ഐ. വി.ആര്‍. സുനില്‍, എസ്.ഐ.മാരായ ബിബിന്‍, രാജു, എ.എസ്.ഐ. സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രദേശത്ത് സി.സി.ടി.വി. സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ മറ്റ് പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ശേഖരിക്കാനാണ് പോലീസ് ശ്രമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week