24 C
Kottayam
Thursday, June 4, 2026

കായംകുളത്ത് ഒറ്റക്ക് താമസിക്കുന്ന 70 കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച്, സ്വര്‍ണവും കവര്‍ന്ന കേസിൽ പ്രതി പിടിയിൽ

Must read

ആലപ്പുഴ: തനിച്ച് താമസിച്ചിരുന്ന എഴുപതുകാരിയെ മുളകുപൊടി എറിഞ്ഞ് സ്വർണ്ണവും പണവും കവരുകയും ലൈംഗികമായി പീഡിപ്പിക്കുകയും കേസിലെ പ്രതി പിടിയിൽ. കണ്ടല്ലൂർ തെക്ക് കാട്ടുപുരക്കൽ ഹൗസ് (സുധാലയം) ധനേഷിനെ ആണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.  മുളക്പൊടി എറിഞ്ഞ് 7 പവൻ സ്വർണ്ണമാണ് കവര്‍ന്നത്.

പൊലിസ് എത്തുമെന്ന് മനസിലാക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്ന പ്രതി ധനേഷിനെ സാഹസികമായാണ് പൊലിസ് പിടികൂടിയത്.    ഇന്നലെ രാത്രിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന 70 കാരിയുടെ വീട്ടിൽ പ്രതി ധനേഷ് അതിക്രമിച്ചു കയറിയത്. മുളകുപൊടി വിതറി അകത്ത് കടന്ന പ്രതി വയോധിക അണിഞ്ഞതും വീട്ടിൽ ഉണ്ടായിരുന്നതുമായ ഏഴു പവൻ സ്വർണം കവർന്നു. വയോധികയെ പീഡിപ്പിച്ച ശേഷം മുൻവശത്തെ വാതിൽ പുറത്ത് നിന്ന് പൂട്ടിയ ശേഷമാണ് പ്രതി കടന്ന് കളഞ്ഞത്. 

പുലർച്ചെ വീടിൻറെ ജനൽ വഴി നിലവിളി കേട്ടാണ് നാട്ടുകാർ എത്തി 70 കാരിയെ ആശുപത്രിയിൽ എത്തിച്ചത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണത്തിൽ മണിവേലിക്കടവിന് സമീപമുള്ള ധനകാര്യസ്ഥാപനത്തിൽ സംശയാസ്പദമായി ഒരാൾ സ്വർണ്ണം വിൽക്കാൻ എത്തിയതായി വിവരം ലഭിച്ചു. 

സംശയം തോന്നി സ്ഥാപനത്തിൽ ഉള്ളവർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഇയാളെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോൾ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു ധനേഷ്. തുടർന്ന് സാഹസികമായാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

- Advertisement -

കായംകുളം ഡിവൈഎസ്പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കനകക്കുന്ന് ഇൻസ്പെക്ടർ എസ് അരുൺ, എസ് ഐ മാരായ ധർമ്മ രത്നം സോമരാജൻ സന്തോഷ്, എഎസ്ഐ സുനീർ  സി പി ഓ മാരായ  ഗിരീഷ്, ജിതേഷ് മോൻ, അഖിൽ മുരളി, വിഷ്ണു, സനോജ്, പ്രപചേന്ദ്ര ലാൽ, അനിൽകുമാർ, വിനീഷ് എന്നിവർ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week