‘രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ’; ശ്രീകൃഷ്ണജയന്തി ആശംസകളുമായി രചന
കൊച്ചി:ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേര്‍ന്ന് നടി രചനാ നാരായണന്‍കുട്ടി. ജ്ഞാനപ്പാനയിലെ വരികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചാണ് രചന ആശംസകള്‍ നേര്‍ന്നത്.
‘രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍’ എന്ന വരികള്‍ക്കൊപ്പം ശ്രീകൃഷ്ണന്റെ ചിത്രവും രചന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇതിനൊപ്പം അഷ്ടമിരോഹിണി ദിനാശംസകള്‍ എന്നും കുറിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടയിലാണ് രചനയുടെ പോസ്റ്റ്. നടന്‍മാരായ സിദ്ദീഖ്, മുകേഷ്, സംവിധായകന്‍ രഞ്ജിത് എന്നിവര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ രചനയുടെ പോസ്റ്റിന് താഴെയും ഇതുമായി ബന്ധപ്പെട്ട കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ‘എന്തോ കുത്തി പറയുന്നതുപോലെ ഫീല്‍ ചെയ്യുന്നുണ്ടല്ലോ’, ‘ഇപ്പോഴത്തെ ചിലരുടെ അവസ്ഥ’ എന്നിങ്ങനെയാണ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.