27.6 C
Kottayam
Sunday, June 7, 2026

എ.ഐ ക്യാമറകള്‍ വമ്പന്‍ നേട്ടം,നിയമലംഘനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു,അപകടങ്ങളിലും ഇടിവ്‌

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് 726 റോഡ് ക്യാമറകൾ സ്ഥാപിച്ചതോടെ നിയമലംഘനങ്ങൾ പകുതിയായി കുറഞ്ഞെന്ന് ഗതാഗത വകുപ്പ്. മുൻപ് ദിവസം ശരാശരി 4.5 ലക്ഷം ഗതാഗത നിയമ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ, ക്യാമറകൾ സ്ഥാപിച്ചശേഷം അത് 2.1 ലക്ഷമായി കുറഞ്ഞെന്നാണ് വകുപ്പിന്റെ കണക്ക്. റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി.

726 റോഡ് ക്യാമറകൾ സ്ഥാപിച്ചശേഷം ഹെൽമറ്റ് വയ്ക്കുന്നവരുടെ എണ്ണം കൂടിയതായി മോട്ടർ വാഹനവകുപ്പ് പറയുന്നു. ഇരുചക്ര വാഹനങ്ങളിൽ മൂന്നു പേർ സഞ്ചരിക്കുന്നതു കുറ‍ഞ്ഞു. കുട്ടികളെ ഹെൽമറ്റ് ധരിപ്പിക്കാൻ കൂടുതൽ രക്ഷിതാക്കൾ തയാറായതായും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഈ മാസം 20നാണ് 726 റോഡ് ക്യാമറകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ക്യാമറകൾ ഉദ്ഘാടനം ചെയ്തെങ്കിലും പിഴ ഈടാക്കി തുടങ്ങിയിട്ടില്ല.

- Advertisement -

മേയ് 19 വരെ ബോധവൽക്കരണത്തിന് സമയം അനുവദിച്ചിട്ടുണ്ട്. അതുവരെ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ഈടാക്കാതെ ചെലാൻ മാത്രമായി അയയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അയച്ചു തുടങ്ങിയില്ല. പിഴ ഈടാക്കാതെ ചെലാൻ അയയ്ക്കുന്നതിൽ നിയമപ്രശ്നങ്ങളുണ്ടാകാമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ചെലാനു പകരം മൊബൈലിൽ സന്ദേശം അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

- Advertisement -

ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം കുട്ടിയെയും സഞ്ചരിക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ സംസ്ഥാനം തീരുമാനിച്ചിരുന്നു. മേയ് 10ന് ഇക്കാര്യം ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. നിലവിലെ കേന്ദ്ര നിയമത്തിൽ കേരളത്തിനു മാത്രമായി ഇളവ് ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ക്യാമറകൾക്കു പുറമെ സേഫ് കേരള പദ്ധതിയുടെ കീഴിൽ 85 എൻഫോഴ്സ്മെന്റ് സ്ക്വാഡുകളെ നിയമലംഘനം കണ്ടെത്താനായി വിന്യസിച്ചിട്ടുണ്ട്.

- Advertisement -

മോട്ടർ വാഹന വകുപ്പ് റോഡുകളിൽ സ്ഥാപിച്ച 726 ക്യാമറകളിൽ 8 ക്യാമറകളാണ് അമിത വേഗം കണ്ടെത്തുന്നത്. ഇതിൽ 4 എണ്ണം വാഹനങ്ങളിലും 4 എണ്ണം വിവിധ ജംക്‌‌ഷനുകളിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. ബാക്കിയുള്ള ക്യാമറകളിലാണ് ഹെൽമറ്റ്– സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം, തെറ്റായ ദിശയിലെ പാർക്കിങ്, റെഡ് ലൈറ്റ് മറികടക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നത്. അമിതവേഗം കണ്ടെത്തുന്ന ക്യാമറകൾ പൊലീസ്  സ്ഥാപിക്കുന്നതിനാലാണ് ഇത്തരം ക്യാമറകൾ മോട്ടർ വാഹന വകുപ്പ് കൂടുതലായി സ്ഥാപിക്കാത്തത്.

കേരളത്തിൽ ഒരു വർഷം ശരാശരി 4,000 പേരാണ് റോഡ് അപകടങ്ങളിൽ മരിക്കുന്നത്. 35,000ൽ അധികംപേർക്ക് ഒരു വർഷം പരുക്കേൽക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് മരിക്കുന്നതിൽ ഏറെയും. ഹെൽമറ്റ് ധരിക്കാത്തത് മരണനിരക്ക് വർധിപ്പിക്കുന്നു. 2022ൽ 43,945 അപകടങ്ങളിലായി 4,317 പേരാണ് മരിച്ചത്. 49,339 പേർക്ക് പരുക്കേറ്റു. 2023 മാർച്ച് വരെ 840 പേർ റോഡ് അപകടങ്ങളിൽ മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week