26.3 C
Kottayam
Saturday, November 16, 2024
test1
test1

നിങ്ങൾ ആണാണോ പെണ്ണാണോ എന്നാണല്ലോ കമന്റുകൾ വരുന്നത്; ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? മീരാ അനിലിനെ എയറിലാക്കി റിയാസ് സലിം

Must read

തിരുവനന്തപുരം: ബിഗ് ബോസ് സീസണ്‍ ഫോറില്‍ തന്റെ നിലപാടുകളുയര്‍ത്തി സീസണിലെ താരമായ ആളാണ് റിയാസ്.

ഷോയില്‍ വിന്നറാകാന്‍ കഴിഞ്ഞില്ലെങ്കിലും പൊളിറ്റിക്കല്‍ കറക്ടായ മറുപടികളും ലിംഗസമത്വപരമായ തന്റെ വാദമുഖങ്ങളും തഗ് മറുപടികളും കൊണ്ട് മലയാളിയുടെ മനസ് കീഴടങ്ങിയ വ്യക്തിയാണ് ഈ ചെറുപ്പക്കാരന്‍. കേവലം പൈങ്കിളി പരുപാടിയായി സാധാരണക്കാരന്‍ കരുതിയിരുന്ന ബിഗ്ബോസില്‍ എന്താണ് മനുഷ്യപക്ഷമെന്ന് ക്ലാസ് എടുത്ത് മലയാളിയെ പ്രബുദ്ധരാക്കിയ റിയാസിനിപ്പോ ബിഗ്ബോസിനെക്കാള്‍ ഫാന്‍സ് പവറാണ്.

റിയാസ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയായ കോമഡി സ്റ്റാര്‍സില്‍ അതിഥിയായി ദില്‍ഷയ്ക്കൊപ്പം എത്തിയിരുന്നു. ബോസ് വിശേഷങ്ങളും മറ്റും പങ്കുവെക്കുന്നതിനിടെ കോമഡി സ്റ്റാര്‍സിലെ അവതാരിക മീര ചോദിച്ച ചില ചോദ്യങ്ങളും അതിന് റിയാസ് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വീണ്ടും റിയാസിനെ വൈറലാക്കുന്നത്. ഇങ്ങനെയായിരുന്നു മീരയുടെ ചോദ്യങ്ങളും റിയാസിന്റെ മറുപടിയും.

എന്റെ ജെന്റര്‍ ഐഡന്റിറ്റി ഹി ഓര്‍ ഹിമ്മ് എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടിട്ടില്ലെങ്കില്‍ അത് എന്റെ പ്രശ്നമല്ല. കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാര്‍ക്ക് പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കില്‍ അതും എന്റെ പ്രശ്നമല്ല. ഇതിപ്പോ കേരളമായാലും ഇന്ത്യയായാലും ദ ഓള്‍ വേള്‍ഡായാലും എല്ലാടത്തും നല്ല മനുഷ്യന്മാരുമുണ്ട്. ചീത്ത മനുഷ്യന്മാരുമുണ്ട്. എല്ലാടത്തും വിവരമുള്ള മനുഷ്യന്മാരുമുണ്ട്. വിവരമില്ലാത്ത മനുഷ്യന്മാരുമുണ്ട്.

ചില വിവരമില്ലാത്ത മനുഷ്യന്മാര്‍ക്ക് കുറേ കാര്യങ്ങള്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടാവും. ചില മനുഷ്യന്മാര്‍ക്ക് എത്ര വിവരമില്ലെങ്കിലും ഇങ്ങനെ ജീവിച്ചാല്‍ മതി എന്ന തോന്നലാകും. അങ്ങനെയുള്ള ആള്‍ക്കാര് ഇപ്പറഞ്ഞതുപോലെ പല കമന്റ്സും പല പേഴ്സണല്‍ ക്വസ്റ്റിയന്‍സും ചോദിക്കുമായിരിക്കാം. ലെറ്റ് ദെം ആസ്‌ക്ക്. എന്റെ പേഴ്സണല്‍ ലൈഫ് ഈസ് മൈന്‍. ഓകെ. വിവരമില്ലാത്ത മനുഷ്യര്‍ എവിടെയെങ്കിലും അത്തരം ചോദ്യങ്ങള്‍ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ഞാന്‍ എന്റര്‍ടൈന്‍ ചെയ്യുന്നില്ല. എന്നായിരുന്നു ആണാണോ പെണ്ണാണോ എന്ന കമന്റുകള്‍ക്കുള്ള മറുപടി ആരാഞ്ഞ വീണക്കുള്ള ഉത്തരം.

തനിക്കിട്ടാണ് റിയാസ് കൊട്ടിയത് എന്ന് മനസിലാക്കിയ മീര അടുത്ത ചൂണ്ട എറിഞ്ഞു.’റിയാസ് തന്നെ പറഞ്ഞിട്ടുണ്ട് ഒരുപാടു ചൂഷണങ്ങള്‍ ചെറിയ പ്രായത്തില്‍ അനുഭവിച്ചിട്ടുണ്ട് എന്ന്. ചൂഷണം ചെയ്തവരില്‍ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?’ ചൂഷണങ്ങള്‍ നേരിട്ടുവെന്ന് എടുത്ത് ഞാന്‍ പറഞ്ഞിട്ടില്ല. അനുഭവിച്ചത് സൈബര്‍ ബുള്ളിയിങാണ്. ബുള്ളി ചെയ്തത് കൂടുതലും ആണുങ്ങളാണ്. ചൂണ്ടയില്‍ കൊത്താതെ റിയാസിന്റെ മറുപടി. പറയാത്ത കാര്യങ്ങള്‍ പറയരുത് എന്നൊരു താക്കീതും.

പണി പാളുന്നല്ലോ എന്ന് തോന്നിയ മീര അടവ് ഒന്ന് മാറ്റി റിയാസിനെ സുഖിപ്പിക്കാന്‍ ഒരു ചോദ്യമിറക്കി

മീര: ഒരുപാട് ഗേള്‍സ് കമന്റ് ചെയ്തിട്ടുണ്ട്, ഫിസിക്കലി കാണാനായിട്ട് വളരെ അട്രാക്ടീവായിട്ടുള്ള ഒരു പയ്യനാണ് റിയാസ് എന്ന്. അതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അപ്രോച്ച്‌ ചെയ്യാറുണ്ടോ? അതെങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

സുഖിപ്പിക്കല്‍ കയ്യില്‍ വച്ചാല്‍ മതി എന്ന മട്ടില്‍ ഉടനെ വന്നു മറുപടി

റിയാസ്: ദാറ്റ്‌സ് മൈ പേഴ്സണല്‍ ലൈഫ്. ഞാനത് പേഴ്‌സണലി ഹാന്‍ഡില്‍ ചെയ്യും. അത് ഈയൊരു ഷോയില്‍ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

മീര : എങ്ങനെയുള്ള ഒരു കംപാനിയനെയാണ് ആഗ്രഹിക്കുന്നത്?

റിയാസ്: വിവരവും ബുദ്ധിയുമുണ്ടായിരിക്കണം. അത്യാവശ്യമൊരു പ്രോഗ്രസീവ് ചിന്താഗതിയുണ്ടായിരിക്കണം. നല്ലൊരു മനസ്സായിരിക്കണം. ദാറ്റ്‌സ് ഇറ്റ്.

മീര: അല്ല, മെയിലാണ് ഫീമെയിലാണ് കംപാനിയന്‍ വേണ്ടത്, അങ്ങനെയൊന്നുമില്ലാ?

റിയാസ്: നോ കമന്റ്‌സ്.

മീര: ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കുമോ?

റിയാസ്: ഒഫ്‌കോഴ്‌സ് കഴിക്കുമായിരിക്കാം. എന്താണ് മീരയ്ക്ക് വേണ്ടത്? ഞാനത് മീരയോടെന്തിന് പറയണം? ആര്‍ യൂ മാരീഡ്?

മീര: യെസ് യെസ് അയാം മാരീഡ്’

റിയാസ്: ഡൂ യൂ വാണ്ട് ടു മാരി മീ?

മീര: ഇല്ല… ഇനി കെട്ട്യോന്‍ സമ്മയ്ക്കില്യ.

റിയാസ്: കെട്ട്യോനെ നമുക്ക് തല്‍ക്കാലം മാറ്റിനിര്‍ത്താം. മീരയ്‌ക്കെന്നെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടോ?

അവതാരക: എനിക്ക് റിയാസിനെ ഇപ്പോള്‍ പേഴ്‌സണലി അധികം അറിയത്തില്ല. അറിയാത്തൊരാളെ എങ്ങനെയാണ് കല്യാണം കഴിക്കാന്‍ പറ്റുന്നേ?
റിയാസ്: സോ, മീരയ്‌ക്കെന്നെ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലാത്തിടത്തോളം ഞാനിത്തരം ചോദ്യങ്ങള്‍ക്ക് മീരയോട് ആന്‍സര്‍ ചെയ്യേണ്ട കാര്യമില്ല. ഞാന്‍ നിങ്ങളോടത് ഷെയര്‍ ചെയ്യാന്‍ കംഫര്‍ട്ടബിളല്ല. അതിന്റെ ആവശ്യവുമില്ല.


‘യു ആര്‍ സൊ ഗുഡ് അറ്റ് മേക്കിങ് പീപ്പിള്‍ ഇന്‍കംഫര്‍ട്ടബിള്‍ എന്ന് പറഞ്ഞു അവസാനത്തെ ആണി കൂടി അടിച്ചാണ് റിയാസ് നിര്‍ത്തുന്നത്.

മീരയുടെ ചോദ്യങ്ങളുടെ മുന ഒടിച്ച്‌ റിയാസ് മുന്നേറുമ്ബോ തഗിന്റെ ഉസ്താദായ രമേഷ് പിഷാരടി അടുത്ത് നിന്നിട്ടും മീരയെ രക്ഷിക്കാനുള്ള കച്ചിതുരുമ്ബ് ഇട്ട് കൊടുത്തില്ല എന്നത് ശ്രദ്ധേയമാണ്. ഞാന്‍ ഒന്നുമറിഞ്ഞില്ലെ രാമനാരായണാ എന്നമട്ടില്‍ നൈസായി രക്ഷ പെടുകയായിരുന്നു പിഷാരിടി. മറ്റോരു ജഡ്ജായ ഷാജോണ്‍ ആകട്ടെ മീരക്കിട്ട് ഇടക്ക് കൊട്ടി ഓളത്തിനോപ്പം നിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സഞ്ജുവും തിലകും കത്തിക്കറി;പഴങ്കഥയായത്‌ നിരവധി റെക്കോഡുകൾ

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടി20-യില്‍ സഞ്ജു സാംസണും തിലക് വര്‍മയും ചേര്‍ന്ന് മാസ്മരിക പ്രകടനമാണ് നടത്തിയത്. ഇരുവര്‍ക്കും സെഞ്ചുറി എന്നതിനോടൊപ്പം ഇരുവരും ചേര്‍ന്ന് 210 റണ്‍സിന്റെ കൂട്ടുകെട്ടുമുയര്‍ത്തി. ടി20-യിലെ നിരവധി റെക്കോഡുകള്‍...

മണിപ്പൂരില്‍ കൈക്കുഞ്ഞുൾപ്പെടെ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ ജീർണിച്ച നിലയിൽ

ഇംഫാൽ: മണിപുർ -അസം അതിർത്തിയിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മണിപുരിലെ ജിരിബാമിൽ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങൾ...

പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം:ബോംബെ ഹൈക്കോടതി

മുംബൈ: പതിനെട്ടുവയസ്സിന് താഴെയുള്ള ഭാര്യയുമായി സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗക്കുറ്റമാണെന്ന് ബോംബെ ഹൈക്കോടതി. കുറ്റത്തിന് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റക്കാരനാണെന്ന് വിധിച്ച സെഷൻസ്...

ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് ഒഴിവാക്കി; പണം ഉപയോഗിച്ച് റോഡ് നന്നാക്കി ക്ഷേത്ര കമ്മിറ്റി

കാസര്‍ഗോഡ്‌: ഉത്സവത്തിന് വെടിക്കെട്ട് ഒഴിവാക്കി. ആ പണമുപയോഗിച്ച് റോഡ് നന്നാക്കി കാഞ്ഞങ്ങാട് ലക്ഷ്മി വെങ്കടേശ ക്ഷേത്ര കമ്മിറ്റി. നഗരമധ്യത്തിലെ രണ്ടു കിലോമീറ്റർ റോഡിലെ 60 ലേറെ കുഴികളാണ് ജെല്ലിയും കരിങ്കൽപ്പൊടിയുമുപയോഗിച്ച് നികത്തിയിത്. ജെല്ലി...

മരണവീട്ടിൽ ജനറേറ്ററിന് തീപിടിച്ച് 55-കാരി മരിച്ചു; മൂന്നുപേർക്ക് പൊള്ളലേറ്റു

കോയമ്പത്തൂർ: മരണവീട്ടിൽ ഉപയോഗിച്ച ജനറേറ്ററിന് തീപിടിച്ച് പൊള്ളലേറ്റ സ്ത്രീ മരിച്ചു. മൂന്നുപേർ പൊള്ളലേറ്റ് കോയമ്പത്തൂർ മെഡിക്കൽകോളേജിൽ ചികിത്സയിലാണ്. കോയമ്പത്തൂർ നഗരത്തിലെ ഗണപതി ജെ.ആർ.ജി. നഗറിൽ മുരുക സുബ്രഹ്മണ്യത്തിന്റെ ഭാര്യ പത്മാവതി (55) ആണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.