23.9 C
Kottayam
Thursday, June 4, 2026

റിയാദ് കപ്പ്;മെസിയുടെ ഇന്റർ മയാമിയെ കീഴടക്കി അൽ ഹിലാൽ

Must read

റിയാദ്: റിയാദ് സീസൺ കപ്പിൽ ഇന്റർ മയാമിക്കെതിരെ അൽ ഹിലാലിന് വിജയം. മൂന്നിനെതിരെ നാല് ​ഗോളുകൾക്കാണ് അൽ ഹിലാലിന്റെ ജയം. ഇന്റർ മയാമിക്കായി ലൂയിസ് സുവാരസ് ആദ്യ ​ഗോൾ നേടി. ഒപ്പം ലയണൽ മെസ്സിയും ​ഗോളടിച്ചു. എങ്കിലും അവസാന നിമിഷം പരാജയപ്പെടാനായിരുന്നു ഇന്റർ മയാമിയുടെ വിധി.

സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിന്റെ 88-ാം മിനിറ്റിലാണ് അൽ ഹിലാലിന്റെ വിജയ​ഗോൾ പിറന്നത്. ബ്രസീലിയൻ താരം മാൽകോം വലചലിപ്പിച്ചു. ആദ്യ പകുതിയിൽ 3-1ന് പിന്നിട്ട് നിന്ന ശേഷം മയാമി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

മത്സരത്തിന്റെ 10-ാം മിനിറ്റിൽ അലക്സാണ്ടർ മിട്രോവിച്ച് അൽ ഹിലാലിന്റെ ആദ്യ ​ഗോൾ നേടി. 13-ാം മിനിറ്റിൽ അബ്ദുല്ല അൽ-ഹംദാന്റെ ​ഗോളിലൂടെ അൽ ഹിലാൽ വീണ്ടും മുന്നിലെത്തി. 34-ാം മിനിറ്റിൽ ലൂയിസ് സുവാരസിലൂടെ ഒരു ​ഗോൾ തിരിച്ചടിക്കാൻ ഇന്റർ മയാമിക്ക് സാധിച്ചു. എന്നാൽ 44-ാം മിനിറ്റിൽ ബ്രസീലിയൻ താരം മൈക്കൽ അൽ നസറിന്റെ ലീഡ് 3-1 ആക്കി ഉയർത്തി.

രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലയണൽ മെസ്സി ​ഗോൾ നേടി. തൊട്ടടുത്ത മിനിറ്റിൽ ഡേവിഡ് റൂയിസ് ഇന്റർ മയാമിയെ ഒപ്പമെത്തിച്ചു. എന്നാൽ 88-ാം മിനിറ്റിലെ മാൽകോമിന്റെ ​ഗോളിൽ അൽ ഹിലാൽ മത്സരം പിടിച്ചെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week