26 C
Kottayam
Saturday, June 6, 2026

മണിമല, അച്ചന്‍കോവില്‍ നദികളില്‍ പ്രളയസാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍

Must read

തിരുവനന്തപുരം: കേരളത്തിലെ രണ്ട് നദികളായ മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ ദേശീയ ജല കമ്മീഷന്റെ പ്രളയ സാധ്യത മുന്നറിയിപ്പ്. ഇരു നദികളുടെയും കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര ജലകമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനില്‍ ജലനിരപ്പ് അപകടനിലയിലെത്തിയതിനാലാണ് മണിമലയാറില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കേന്ദ്ര ജലകമ്മീഷന്റെ തുമ്പമണ്‍ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാലാണ് അച്ചന്‍കോവിലാറില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജലകമ്മീഷന്‍ വിലയിരുത്തിയത്.

കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും രൂക്ഷമായ പ്രളയ സമാന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര ജല കമ്മീഷന്‍ വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളുടെയും കാര്യത്തില്‍ കമ്മീഷന്‍ ‘ഓറഞ്ച് ബുള്ളറ്റിന്‍’ പുറപ്പെടുവിച്ചിട്ടുണ്ട്.

- Advertisement -

ജലനിരപ്പ് അപകടകരമായ സാഹചര്യത്തിലേക്ക് ഉയരാമെന്നും അതീതീവ്രമായ വെള്ളപ്പൊക്കം അനുഭവപ്പെട്ടേക്കാമെന്നുമാണ് ജലകമ്മീഷന്റെ പ്രവചനം. കേരളത്തില്‍ മണിമല, അച്ചന്‍മകാവില്‍ ആറുകളും തമിഴ്‌നാട്ടില്‍ കൊടിയാറ്റിലും ജലനിരപ്പ് അപകടകരമായ സ്ഥിതിയിലേക്ക് ഉയര്‍ന്നുവെന്നും ജല കമ്മീഷന്‍ രാവിലെ പുറത്തുവിട്ട ബുള്ളറ്റിനില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week