തിരുവനന്തപുരം: കേരളത്തിലെ രണ്ട് നദികളായ മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ ദേശീയ ജല കമ്മീഷന്റെ പ്രളയ സാധ്യത മുന്നറിയിപ്പ്. ഇരു നദികളുടെയും കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
കേന്ദ്ര ജലകമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനില്‍ ജലനിരപ്പ് അപകടനിലയിലെത്തിയതിനാലാണ് മണിമലയാറില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കേന്ദ്ര ജലകമ്മീഷന്റെ തുമ്പമണ്‍ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാലാണ് അച്ചന്‍കോവിലാറില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജലകമ്മീഷന്‍ വിലയിരുത്തിയത്.
കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും രൂക്ഷമായ പ്രളയ സമാന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര ജല കമ്മീഷന്‍ വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളുടെയും കാര്യത്തില്‍ കമ്മീഷന്‍ ‘ഓറഞ്ച് ബുള്ളറ്റിന്‍’ പുറപ്പെടുവിച്ചിട്ടുണ്ട്.
ജലനിരപ്പ് അപകടകരമായ സാഹചര്യത്തിലേക്ക് ഉയരാമെന്നും അതീതീവ്രമായ വെള്ളപ്പൊക്കം അനുഭവപ്പെട്ടേക്കാമെന്നുമാണ് ജലകമ്മീഷന്റെ പ്രവചനം. കേരളത്തില്‍ മണിമല, അച്ചന്‍മകാവില്‍ ആറുകളും തമിഴ്‌നാട്ടില്‍ കൊടിയാറ്റിലും ജലനിരപ്പ് അപകടകരമായ സ്ഥിതിയിലേക്ക് ഉയര്‍ന്നുവെന്നും ജല കമ്മീഷന്‍ രാവിലെ പുറത്തുവിട്ട ബുള്ളറ്റിനില്‍ പറയുന്നു.