KeralaNews

കെ സുരേന്ദ്രനെതിരെ നിയമനടപടി

തിരുവനന്തപുരം: കെ സുരേന്ദ്രന് എതിരെ നിയമ നടപടിയുമായി ജയില്‍ വകുപ്പ്. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച്മന്ത്രിമാര്‍ക്ക് വേണ്ടി നിരവധി പേര്‍ ജയിലില്‍ സ്വപ്നയെ സന്ദര്‍ശിച്ചുവെന്ന പരാമര്‍ശത്തിലാണ് നടപടി. കെ സുരേന്ദ്രന്റെ ഭാഗത്ത് നിന്നുണ്ടായത് ജയില്‍ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന സമീപനമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് പറഞ്ഞു.

വ്യക്തമായ ധാരണയില്ലാതെ അടിസ്ഥാന രഹിതമായ ആരോപണമാണ് സുരേന്ദ്രൻ ഉന്നയിക്കുന്നത്. അന്വേഷണ ഏജന്‍സികളെ കൂടാതെ അമ്മ, ഭര്‍ത്താവ്, മക്കള്‍, സഹോദരന്‍ എന്നിവര്‍ക്ക് മാത്രമാണ് സ്വപ്നയെ സന്ദര്‍ശിക്കാൻ അനുമതി നല്‍കിയത് എന്നും ജയിൽ വകുപ്പ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker