24.4 C
Kottayam
Sunday, September 29, 2024

വനിതാ ജയിലില്‍ ഇരുസംഘങ്ങള്‍ തമ്മില്‍‌ കലാപം; 41 മരണം

Must read

ട്രുജില്ലോ:തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ പുരുഷ ജയിലുകളില്‍ കലാപം ഇന്ന് സര്‍വ്വസാധാരണമായ ഒന്നായി മാറിയിരിക്കുന്നു. എന്നാല്‍, വനിതാ ജയിലുകളില്‍ അത്ര സാധാരണമല്ലാത്തിരുന്ന കലാപം, ഇന്നലെ ഹോണ്ടുറാസിന്‍റെ തലസ്ഥാനമായ ടെഗുസിഗാൽപയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏക വനിതാ ജയിലില്‍ (National Women’s Penitentiary for Social Adaptation) പൊട്ടിപ്പുറപ്പെട്ടു.

കലാപത്തില്‍ 41 ഓളം സ്ത്രീ തടവുകാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രണാധീനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവിടെ ഏകദേശം 900 ത്തോളം സ്ത്രീ തടവുകാരെയാണ് പാര്‍പ്പിച്ചിരുന്നത്. 

മധ്യ അമേരിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും കുപ്രസിദ്ധമായ രണ്ട് ക്രിമിനൽ സംഘങ്ങള്‍ തമ്മിലുള്ള കിടമത്സരമാണ് കലാപത്തിന് കാരണമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 18 -ാം സ്ട്രീറ്റ് ഗ്യാങ്ങും MS-13 ഗ്യാങ്ങും തമ്മിലുള്ള ശത്രുത പുരുഷ ജയിലുകളില്‍ നേരത്തെയും കലാപത്തിന് കാരണമായിരുന്നു. ഈ ഗ്യാങ്ങുകള്‍ തമ്മിലുള്ള കുടിപ്പക ആദ്യമായാണ് വനിതാ ജയിലിലേക്ക് പടരുന്നത്. കലാപത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ നല്‍കിയ വിവരമനുസരിച്ച് ഒരു ഗ്യാങ്ങിലെ അംഗങ്ങള്‍ മറു ഗ്യാങ്ങിലെ അംഗങ്ങളെ കളിയാക്കുകയും ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 

ജയിലിലെ കിടക്കകള്‍ക്ക് കലാപകാരികള്‍ തീയിട്ടുകയായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗം പേരും തീപിടിത്തത്തില്‍ കൊല്ലപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, കലാപത്തിനിടെ ജയിലില്‍ വെടിവയ്പ്പും മറ്റ് ആയുധങ്ങളും പ്രയോഗിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഓട്ടോമാറ്റിക് ആയുധങ്ങളും വെട്ടുകത്തികളും ജയിലിലേക്ക് തടവുകാര്‍ എങ്ങനെ കടത്തി എന്നറിയാൻ അന്വേഷണം പുരോഗമിക്കുകയാണ്.  ‘സ്ത്രീകളുടെ ക്രൂരമായ കൊലപാതകത്തിൽ താൻ ഞെട്ടിപ്പോയിയെന്നും സംഭവത്തില്‍ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും’  പ്രസിഡന്‍റ് സിയോമാര കാസ്‌ട്രോ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. 

കലാപത്തെ തുടര്‍ന്ന് സുരക്ഷാ മന്ത്രി റാമോൺ സബിലോണിനെ പിരിച്ചുവിട്ടു, പകരം ദേശീയ പോലീസ് സേനയുടെ തലവനായ ഗുസ്താവോ സാഞ്ചസിനെ നിയമിച്ചു.  ചൊവ്വാഴ്ച പുലർച്ചെ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വനിതാ ജയിലിൽ നിന്ന് ചാരനിറത്തിലുള്ള പുക ഉയരുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിച്ചു. മരിച്ചവരിൽ പലരും തീപിടുത്തത്തിൽ നിന്ന് രക്ഷതേടി കുളിമുറിയില്‍ അഭയം തേടിയിരുന്നവരായിരുന്നെന്നും കത്തിക്കരിഞ്ഞ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മറ്റ് ചിലരെ ഇടനാഴികളിലും ജയിൽ മുറ്റത്തും വെച്ച് സംഘാംഗങ്ങൾ വെടിവെച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഇരുസംഘങ്ങളിലും ബന്ധമില്ലാതിരുന്ന ചില തടവുകാരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു.

സഹ പോലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥയും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ചിലര്‍ തടവ് ശിക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങേണ്ടവരായിരുന്നു. 2019 -ൽ ഹോണ്ടുറാസിന്‍റെ വടക്കൻ തുറമുഖ നഗരമായ തേലയിലെ ജയിലിൽ നടന്ന കലാപത്തില്‍ 18 പേർ കൊല്ലപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week