EntertainmentKeralaTrending

’45’ ലും ഗ്ലാമറായി റിമി ടോമി, ‘ലേഡി മമ്മൂട്ടി’യെന്ന് സോഷ്യൽ മീഡിയ

കൊച്ചി:ലോക്ക് ഡൗൺ കാലത്ത് വർക്ക് ഔട്ട് നടത്തി ആരാധകരെ ഞെട്ടിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വീട്ടില്‍ വര്‍ക്കൗട്ടിന് ശേഷം മെഗാസ്റ്റാറെടുത്ത പുത്തന്‍ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. വളരെ കുറച്ച് സമയം കൊണ്ട് മമ്മൂട്ടി ചിത്രം വൈറലായതിന് പിന്നാലെ മോഹന്‍ലാലിന്റെയും കുഞ്ചാക്കോ ബോബന്റെയുമെല്ലാം ചിത്രങ്ങളെത്തി.സെൽഫ് ട്രോൾ നടത്തി നടൻ ജനാർദ്ദനനും കൈയ്യടി നേടി.

നടൻമാരോട് ഏറ്റുമുട്ടാൻ നായികമാരില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് നായികയും ഗായികയുമായ റിമി ടോമിയുടെ ചിത്രങ്ങള്‍ പുറത്ത് വരുന്നത്. ലേഡീ മമ്മൂട്ടി എന്ന് വിളിക്കേണ്ടി വരുമെന്ന് ആരാധകര്‍ പറയുന്നതിനൊപ്പം റിമിയുടെ വയസ് സംബന്ധിച്ചുള്ള കമന്റിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

69 വയസ് ആയിട്ടും യുവത്വം തുളുമ്പുന്ന ചിത്രമായിരുന്നു മമ്മൂട്ടി പുറത്ത് വിട്ടത്. അതിന് ലഭിച്ചത് പോലെയുള്ള പ്രശംസയാണ് റിമി ടോമിയുടെ പുത്തന്‍ ചിത്രങ്ങള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ബോഡി ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി റിമി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദിവസവും കൃത്യമായ വര്‍ക്കൗട്ടും ഫുഡിലെ നിയന്ത്രണങ്ങളുമൊക്കെ ചെയ്ത് തടി കുറച്ചായിരുന്നു റിമി ടോമി കൂടുതല്‍ സുന്ദരിയായത്. അതിന്റെ രഹസ്യങ്ങളും റിമി ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ താരരാജാക്കന്മാരുടെ ഫോട്ടോസ് വൈറലായതിന് പിന്നാലെയാണ് റിമിയെ കുറിച്ചും അഭിപ്രായങ്ങളുമായി ആരാധകരെത്തിയത്. ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച ചിത്രത്തില്‍ മെലിഞ്ഞ് അത്രയധികം സുന്ദരിയായിട്ടാണ് താരം നില്‍ക്കുന്നത്. സഹപ്രവര്‍ത്തകരും താരങ്ങളുമടക്കം നിരവധി പേരാണ് റിമിയെ വര്‍ണിച്ച് കൊണ്ട് കമന്റുകളിട്ടിരിക്കുന്നത്. കൂട്ടത്തില്‍ ‘നാല്‍പ്പത്തിയഞ്ചാം വയസ്സിലും എന്നാ ലുക്കാണ്. മമ്മൂക്ക കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ തന്നെ’ എന്നൊരാള്‍ കമന്റിട്ടിരുന്നു.

അതിന് റിമി കൊടുത്ത മറുപടിയാണ് അതിലും ശ്രദ്ധേയമായിരിക്കുന്നത്. ’45 അല്ല അന്‍പത് ആയിട്ടുണ്ട് അറിഞ്ഞില്ലായിരുന്നോ’, എന്നായിരുന്നു റിമി ടോമി ചിരിച്ചു കൊണ്ട് റിപ്ലേ നല്‍കിയിരിക്കുന്നത്. ഇയാള്‍ക്ക് മാത്രമല്ല തന്റെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്ന എല്ലാവര്‍ക്കും തന്നെ മറുപടി കൊടുത്തിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്താണ് ഇന്‍സ്റ്റാഗ്രാമിലെ കമന്റ് ബോക്‌സ റിമി തുറന്നത്. മാത്രമല്ല കമന്റുമായി എത്തുന്നവര്‍ക്ക് തക്കതായ മറുപടികളും കൊടുക്കാറുണ്ട്. ഇപ്പോള്‍ റിമിയുടെ വയസിനെ കുറിച്ച് ചര്‍ച്ച വന്നെങ്കിലും സെപ്റ്റബംര്‍ 22 ന് റിമിയ്ക്ക് 37 വയസ് ആവുമെന്നാണ് വിക്കിപീഡിയയിലെ റിപ്പോര്‍ട്ട് പറയുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ മാത്രമല്ല റിമി ടോമി ഇപ്പോഴൊരു ബ്ലോഗര്‍ കൂടിയാണ്. ലോക്ഡൗണ്‍ നാളുകളില്‍ ആരംഭിച്ച യൂട്യൂബ് ചാനലിന് വലിയ സപ്പോര്‍ട്ടായിരുന്നു ലഭിച്ചത്. പാചക പരീക്ഷണങ്ങളും തടി കുറക്കുന്നതിന് വേണ്ടിയുള്ള വര്‍ക്കൗട്ടുകളെ കുറിച്ചുമൊക്കെ യൂട്യൂബിലൂടെ പങ്കുവെക്കുന്ന വീഡിയോയില്‍ വ്യക്തമാക്കാറുണ്ട്. മാസങ്ങളോളം വീട്ടിലിരുന്നാലും ഒരു നിമിഷം പോലും വെറുതേ കളയാത്ത താരങ്ങളില്‍ ഒരാള്‍ റിമിയാണെന്ന് വേണം പറയാന്‍. ഇപ്പോള്‍ ചില ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായതിനാല്‍ തിരക്കുകളിലായിരുന്നു താരം. എങ്കിലും ആരാധകരുമായി സംസാരിക്കാന്‍ സമയം കണ്ടെത്താറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker