EntertainmentKeralaNews

കല്യാണം ആയോ? വിവാഹവാർത്തകളോടു പ്രതികരിച്ച് റിമി ടോമി

വിവാഹവാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് ഗായിക റിമി ടോമി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്റെ വിവാഹം സംബന്ധിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ വ്യാജമാണെന്നാണു റിമിയുടെ മറുപടി. തനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരുന്നുണ്ടെന്നും എല്ലാവർക്കും ഇക്കാര്യമാണ് അറിയേണ്ടതെന്നും റിമി പറയുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് റിമി ടോമിയുടെ പ്രതികരണം.

‘രണ്ടു ദിവസമായി എനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരികയാണ്. എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ കാര്യം. ‘കല്യാണം ആയോ റിമി?’. ഞാൻ വിവാഹിതയാകാൻ പോവുകയാണെന്നു പറഞ്ഞ് പല വിഡിയോകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. എന്നിൽ നിന്നും യാതൊരു പ്രതികരണവും ലഭിക്കാതെ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നു മനസ്സിലാകുന്നില്ല. ഭാവിയില്‍ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്താൽ ഞാൻ നിങ്ങളോടു പറയും. ഞാൻ പറഞ്ഞാൽ മാത്രം ഇത്തരം കാര്യങ്ങൾ വിശ്വസിച്ചാൽ മതി. ഇപ്പോൾ ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്ക്കോട്ടെ’, റിമി ടോമി പറഞ്ഞു.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ‘റിമിയുടെ വിവാഹം ഉടൻ’ എന്ന തലക്കെട്ടോടെ ചില ഓൺലൈൻ മാധ്യമങ്ങള്‍ വാർത്ത പ്രചരിപ്പിച്ചത്. സിനിമാരംഗത്തെ പ്രമുഖനായ വ്യക്തിയാണു വരൻ എന്നായിരുന്നു പ്രചാരണം. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതിൽ ചർച്ചകൾ സജീവമായിരുന്നു. സത്യം വെളിപ്പെടുത്തിക്കൊണ്ടുള്ള റിമിയുടെ വിഡിയോ ചുരുങ്ങിയ സമയത്തിനകം നിരവധി പേരാണ് കണ്ടുകഴിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button